ടോം ക്രൂയിസിന്റെ ചിത്രത്തിന് താഴെ മമ്മൂട്ടിയുടെ ചിത്രങ്ങളുമായെത്തി മലയാളികള്‍

അമേരിക്കന്‍ നടനായ ടോം ക്രൂയിസിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഏഴ് ലക്ഷത്തിലേറെ പേരാണ് ‘സിനിമ ഇന്‍ മീമംസ്’ എന്ന പേജിലെ ഒരു പോസ്റ്റ് ലൈക്ക് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന് താഴെ…

അമേരിക്കന്‍ നടനായ ടോം ക്രൂയിസിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഏഴ് ലക്ഷത്തിലേറെ പേരാണ് ‘സിനിമ ഇന്‍ മീമംസ്’ എന്ന പേജിലെ ഒരു പോസ്റ്റ് ലൈക്ക് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന് താഴെ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി നിറയുകയാണ്.

മലയാളികള്‍ മമ്മൂട്ടിയുടെ ചിത്രവുമായി 60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രത്തിന് താഴെ ആറാടുകയാണ്. മലയാളികള്‍ 70 കഴിഞ്ഞ മമ്മൂട്ടിയുടെ നല്ല സ്‌റ്റൈലന്‍ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യുകയാണ്. മമ്മൂട്ടിയുടെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ സിനിമാജീവിതം, സൗന്ദര്യം, വയസ്സ് വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ അടക്കം വിവരിക്കുന്നവരെയും കാണാം.

ഇതിനൊപ്പം സ്വന്തം മാതാപിതാക്കളുടെ ചിത്രങ്ങളും ചിലര്‍ പങ്കിടുന്നുണ്ട്. 23,000 കമന്റുകളും 21,000 ഷെയറുകളും ഏഴുലക്ഷത്തിലേറെ ലൈക്കുകളും ഈ പോസ്റ്റ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.