യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം..! നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍!!

യുവാവിനെ വെട്ടിക്കൊല്ലപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിനിമാ താരം വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. തൃശ്ശൂരാണ് സംഭവം നടന്നത്. തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്തിക്കാട് പോലീസാണ് നടനെ…

യുവാവിനെ വെട്ടിക്കൊല്ലപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിനിമാ താരം വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. തൃശ്ശൂരാണ് സംഭവം നടന്നത്. തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്തിക്കാട് പോലീസാണ് നടനെ അറസ്റ്റ്‌ചെയ്തിരിക്കുന്നത്. നടന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച അലക്‌സ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ് അലക്‌സ്. ഇരുവരും തമ്മിലുള്ള പണമിടപാട് തര്‍ക്കമാണ് ഈ അക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് വിനീത് തട്ടിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അലക്‌സുമായി വിനീതിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ആറ് ലക്ഷം രൂപയോളം അലക്‌സില്‍ നിന്ന് വിനീത് കടംവാങ്ങിയതായാണ് വിവരം. കടം വാങ്ങിയ തുകയില്‍ മൂന്ന ലക്ഷം നടന്‍ തിരികെ നല്‍കിയിരുന്നു എങ്കിലും ബാക്കി പണം തിരിച്ച് നല്‍കിയിരുന്നില്ല.. ബാക്കി പണം ചോദിക്കാന്‍ അലക്‌സ് വിനീതിന്റെ വീട്ടില്‍ എത്തിയിരുന്നു.

അലക്‌സുമായി വിനീത് പണത്തെ ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടാവുകയും പിന്നീട് വാളെടുത്ത് അലക്‌സിനെ വെട്ടുകയും ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അലക്‌സ് വിനീതിന്റെ വീട്ടിലേക്ക് എത്തിച്ചേര്‍ന്ന ബൈക്കും നടന്‍ നശിപ്പിച്ചിരുന്നു. അലക്‌സ് എത്തിയ ബുള്ളറ്റിന്റെ ടാങ്കാണ് വിനീത് പൊട്ടിച്ചത്. ആക്രമണത്തില്‍ അലക്‌സിന്റെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ നടന്‍ വിനീത് തട്ടില്‍ ഡേവിഡിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.