അമ്മേ, സ്‌ട്രോബെറി വേണോങ്കിലെട്…! കുഞ്ഞ് അഹാനയുടെ വീഡിയോ വൈറലാകുന്നു!

അഹാനകൃഷ്ണയും കുടുംബവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നിറസാന്നിധ്യമാണ്. ഈ വീട്ടില്‍ എല്ലാവരും സെലിബ്രിറ്റികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴിതാ അച്ഛന്‍ കൃഷ്ണകുമാറിന് ശേഷം വീട്ടിലെ രണ്ടാമത്തെ താരമായി മാറിയ അഹാനകൃഷ്ണ തന്റെ സോഷ്യല്‍ മീഡിയ പേജില്‍…

അഹാനകൃഷ്ണയും കുടുംബവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ നിറസാന്നിധ്യമാണ്. ഈ വീട്ടില്‍ എല്ലാവരും സെലിബ്രിറ്റികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴിതാ അച്ഛന്‍ കൃഷ്ണകുമാറിന് ശേഷം വീട്ടിലെ രണ്ടാമത്തെ താരമായി മാറിയ അഹാനകൃഷ്ണ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. പത്തര വയസ്സ് പ്രായമുള്ള താന്‍ വീട്ടില്‍ അമ്മയ്ക്ക് സ്‌ട്രോബെറി നല്‍കുന്ന വീഡിയോ ആണിത്.

അഹാനയുടെ അമ്മ സിന്ധുകൃഷ്ണ തന്നെയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. കുഞ്ഞ് അഹാനയുടെ ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയ്ക്കൊപ്പം സ്ട്രോബെറി പങ്കിടുന്ന പത്തര വയസ്സുകാരിയായ എന്റെ വിഡിയോ ഇതാ..എന്ന് കുറിച്ചാണ് താരം തന്റെ കുട്ടിക്കാലത്തെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മ അതിന്റെ വിഡിയോ എടുക്കുന്നു. ഞാന്‍ സ്‌ട്രോബെറി കഴുകാന്‍ പോകുമ്പോള്‍, അവിടെ നിങ്ങള്‍ക്ക് ഒരു ചെറിയ അതിഥിയെ കാണാം എന്നും അഹാന പറയുന്നു.

അത് ആരാണെന്ന് ഊഹിക്കുക. നിങ്ങള്‍ ബോറടിച്ച് ഇരിക്കുകയാണെങ്കില്‍ അന്നും ഇന്നും എനിക്കുള്ള സമാനതകളും വ്യത്യാസങ്ങളും എന്താണെന്ന് എന്നോട് പറയൂ എന്നുമാണ് വീഡിയോയ്ക്ക് ഒപ്പം താരം കുറിയ്ക്കുന്നത്. അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളുമാണ് വരുന്നത്.

ഇതിന് മുന്‍പും തന്റേയും സഹോദരിമാരുടേയും കുട്ടിക്കാലത്തെ ഫോട്ടോകളും വീഡിയോകളുമായി അഹാന എത്തിയിട്ടുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് തുടക്കം കുറിച്ച അഹാന ഇതിനോടകം തന്നെ ഗായിക, നര്‍ത്തകി, വ്‌ലോഗര്‍, കണ്ടന്റ് ക്രിയേറ്റര്‍, സംവിധായിക എന്നീ നിലകളില്‍ എല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. നാന്‍സി റാണി, അടി തുടങ്ങി നിരവധി ചിത്രങ്ങളാണ് അഹാനയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)