നടി ഐശ്വര്യ ദേവി വിവാഹിതയാകുന്നു; സേവ് ദ് ഡേറ്റ് വീഡിയോ

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മുന്‍നിര സീരിയലുകളില്‍ ഒന്നായ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയാകുന്നു. നടിയുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയും…

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മുന്‍നിര സീരിയലുകളില്‍ ഒന്നായ പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയാകുന്നു. നടിയുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോയും ഫോട്ടോകളും വൈറലാവുകയാണ്.

നറുമുകിയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പ്രൈം ടൈസ് വെഡ്ഡിങ് ആണ് സേവ് ദ് ഡേറ്റ് ചെയ്തത്. ഒമാനില്‍ ജോലി ചെയ്യുന്ന സിദ്ധാര്‍ഥ് ആണ് വരന്‍. ഏപ്രില്‍ 17ന് ആണ് വിവാഹം. തമിഴ് വധുവായിട്ടാണ് ഐശ്വര്യ ഒരുങ്ങിയിരിയ്ക്കുന്നത്. പാട്ടിന് ചുവട് വയ്ക്കുയും ചെയ്യുന്നുണ്ട്. അതി മനോഹരമാണ് സേവ് ദ ഡേറ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

നിരവധി പേരാണ് നടിയ്ക്ക് ആശംസകളുമായെത്തിയത്. ചിലര്‍ക്കിത് പ്രണയ വിവാഹമാണോ എന്നാണ് അറിയേണ്ടത്. എന്നാല്‍ അല്ല, പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമാണിതെന്ന് ഐശ്വര്യ വ്യക്തമാക്കിയിട്ടുണ്ട്.