രണ്ടാമതും അമ്മയായി! കുഞ്ഞുവാവയെത്തിയ സന്തോഷം പങ്കുവച്ച് അഞ്ജലി നായര്‍

നടി അഞ്ജലി നായര്‍ക്കും സഹസംവിധായകനായ അജിത് രാജുവിനും കുഞ്ഞ് പിറന്നു. സോഷ്യല്‍മീഡിയയിലൂടെയാണ് അഞ്ജലി താന്‍ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ചിരിക്കുന്നത്. അജിത് രാജുവുമായി കഴിഞ്ഞ നവംബര്‍ 21നായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം…

നടി അഞ്ജലി നായര്‍ക്കും സഹസംവിധായകനായ അജിത് രാജുവിനും കുഞ്ഞ് പിറന്നു. സോഷ്യല്‍മീഡിയയിലൂടെയാണ് അഞ്ജലി താന്‍ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ചിരിക്കുന്നത്. അജിത് രാജുവുമായി കഴിഞ്ഞ നവംബര്‍ 21നായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.

‘ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ പുതിയ അംഗത്തെപ്പോലെ, പെണ്‍കുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം വേണം’, അഞ്ജലി ഇന്‍സ്റ്റയില്‍ കുഞ്ഞുവാവ എത്തിയ സന്തോഷം കുറിച്ചു.

അഞ്ജലിയുടെ ആദ്യ ബന്ധത്തിലുള്ള മകളും അജിത്തിനോടൊപ്പവും നില്‍ക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും പങ്കിട്ടുണ്ട്.

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആമസോണ്‍ പ്രൈമിലൂടെയെത്തിയ ‘ദൃശ്യം 2’ എന്ന സിനിമയില്‍ അഞ്ജലി അവതരിപ്പിച്ച സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു,

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും, കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് അഞ്ജലി നായര്‍. നിരവധി സിനിമകളില്‍ അമ്മവേഷങ്ങളിലും സഹനടിയായുമൊക്കെ സജീവമാണ് അഞ്ജലി. അഞ്ജലിയുടെ മകളും അഭിനയരംഗത്തെത്തിയിട്ടുണ്ട്.

അഞ്ജലിയുടെ വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംവിധായകനായ അനീഷ് ഉപാസനയുമായി 2011ലായിരുന്നു അഞ്ജലിയുടെ വിവാഹം. ഒരു മകളുമുണ്ട് ഈവിവാഹത്തില്‍. 2016-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

അജിത് രാജുവും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമായിരുന്നു അഞ്ജലിയുമായുള്ള വിവാഹം. ആഡ് ഫിലിംമേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനുമാണ് അജിത് രാജ്. ലാല്‍ജോസിനോടൊപ്പം ‘നാല്പത്തിയൊന്ന്’ എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്ര സംവിധായകനാകാനുള്ള തയ്യാറെടുപ്പിലാണ് അജിത്.