‘സന്തോഷം വന്നാലും സങ്കടം വന്നാലും മാതാപിതാക്കളോടെന്ന പോലെ ഭഗവാനോടും പറയുന്നു’ അനുശ്രീ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുശ്രീയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താന്‍ ഒരു ഈശ്വരി വിശ്വാസിയാണെന്ന് നടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജ്യോതിഷത്തില്‍ വിശ്വാസമുണ്ട്. എന്നാല്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുശ്രീയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താന്‍ ഒരു ഈശ്വരി വിശ്വാസിയാണെന്ന് നടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജ്യോതിഷത്തില്‍ വിശ്വാസമുണ്ട്. എന്നാല്‍ അന്ധവിശ്വാസിയല്ല. വിശ്വാസം, അതാണല്ലോ എല്ലാം. എല്ലാത്തിനും ഉപരി ഈശ്വരനില്‍ വിശ്വസിക്കുന്നു. സമയം കിട്ടുമ്പോഴെല്ലാം വിളക്ക് കൊളുത്തി നാമം ജപിക്കാറുണ്ട്. വീടിനടുത്ത് ശിവക്ഷേത്രമാണുള്ളത്. കുഞ്ഞുന്നാള്‍ മുതലേ അവിടുത്തെ സന്ദര്‍ശകയായതിനാല്‍ എന്തു വന്നാലും ആദ്യം പ്രാര്‍ഥിക്കുക മഹാദേവനോടായിരിക്കുമെന്ന് അനുശ്രീ പറഞ്ഞു.

‘എല്ലാ ദൈവങ്ങളിലും വിശ്വാസമുണ്ട്. ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഓടിയെത്താന്‍ ശ്രമിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. അമ്പലങ്ങളില്‍ മാത്രമല്ല പള്ളികളിലും പോകാറുണ്ട്. ചടങ്ങുകളും ആചാരങ്ങളും വിഭിന്നമാണെങ്കിലും എല്ലാ ദേവാലയങ്ങളും ഉള്ളില്‍ സന്തോഷം നിറയ്ക്കുന്നവയാണ്. അവിടുത്തെ സംഗീതവും ശാന്തമായ അന്തരീക്ഷവും വളരെയധികം പോസിറ്റീവ് ഊര്‍ജം നല്‍കും. ഞാന്‍ ഒരു ഹിന്ദു ആയതിനാല്‍ മറ്റു േദവാലയങ്ങളേക്കാള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്നത് ക്ഷേത്രങ്ങളാണെന്നു മാത്രം. കേരളത്തിലെ ഒട്ടുമിക്ക പ്രസിദ്ധ ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. പഴയ അമ്പലങ്ങളും അവിടുത്തെ ചിത്രങ്ങളും മറ്റും കാണാന്‍ ഒരുപാട് ഇഷ്ടമാണ്. കേരളത്തിന് പുറത്ത് മുരുഡേശ്വര്‍, ശൃംഗേരി ഇവയൊക്കെ സന്ദര്‍ശിക്കാനായത് പ്രത്യേക അനുഭവമാണ്. മധുരമീനാക്ഷി ക്ഷേത്രവും അതിനു ചുറ്റുമുള്ള കല്‍വീഥികളും മണ്ഡപങ്ങളും എന്നെ ഏറെ ആകര്‍ഷിച്ചു. കൂടുതല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ വ്യത്യസ്ത രീതികള്‍ അറിയാനും താല്‍പര്യമുണ്ട്’

‘ജ്യോതിഷത്തില്‍ വിശ്വാസമുണ്ട്. എന്നാല്‍ അന്ധവിശ്വാസിയല്ല. വിശ്വാസം, അതാണല്ലോ എല്ലാം. എല്ലാത്തിനും ഉപരി ഈശ്വരനില്‍ വിശ്വസിക്കുന്നു. സമയം കിട്ടുമ്പോഴെല്ലാം വിളക്ക് കൊളുത്തി നാമം ജപിക്കാറുണ്ട്. വീടിനടുത്ത് ശിവക്ഷേത്രമാണുള്ളത്. കുഞ്ഞുന്നാള്‍ മുതലേ അവിടുത്തെ സന്ദര്‍ശകയായതിനാല്‍ എന്തു വന്നാലും ആദ്യം പ്രാര്‍ഥിക്കുക മഹാദേവനോടായിരിക്കും. നമ്മുടെ കാര്യങ്ങള്‍ പറയുമ്പോള്‍ ഭഗവാനതു കേള്‍ക്കുന്നുണ്ടെന്നത് എന്റെ വിശ്വാസമാണ്. നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ദൈവം ഇരിക്കുകയല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ടാവാം.

ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയോ നമ്മുടെ വിശ്വാസങ്ങളില്‍ ആരെയെങ്കിലും കൈകടത്താന്‍ അനുവദിക്കുകയോ ചെയ്യരുത് എന്നതാണ് എന്റെ രീതി. സന്തോഷം വന്നാലും സങ്കടം വന്നാലും മാതാപിതാക്കളോടെന്ന പോലെ ഭഗവാനോടും പറയുന്നു. സന്തോഷവും ഭഗവാനോട് പങ്കുവയ്ക്കണം എന്നു മുതിര്‍ന്നവര്‍ പറയാറുണ്ടെങ്കിലും സങ്കടങ്ങളാവും കൂടുതലായി നമ്മള്‍ ഈശ്വരനോട് പറയുക. കാരണം നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ.” – അനുശ്രീ പറഞ്ഞു.