ഒരു ദിവസം ഗുരുവായൂരപ്പനൊപ്പം! അനുശ്രീയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!

ഗുരുവായൂരപ്പനെ കാണാനെത്തിയ നടി അനുശ്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പച്ച പട്ടുപാവാടയുടുത്ത് ഗുരവായൂര്‍ അമ്പല നടയിലൂടെ നടന്ന് നീങ്ങുന്ന അനുശ്രീയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. താരം തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ആരാധകരുമായി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ താരത്തിന്റെ ഈ ഹൃദ്യമായ വീഡിയോയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഒരു ദിവസം ഗുരുവായൂരപ്പനൊപ്പം! എന്ന ക്യാപ്ഷന്‍ കുറിച്ചാണ് താരം തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രണവ് സി സുഭാഷ് ആണ് അനുശ്രീയുടെ ഈ മനോഹര വീഡിയോ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. അതിഥി രവി അടക്കമുള്ള അനുശ്രീയുടെ സുഹൃത്തുക്കളും മറ്റ് പ്രിയപ്പെട്ടവരും ആരാധകരും താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നുണ്ട്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് അനുശ്രീ തന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിയ്ക്കുന്നത്. അന്ന് മുതല്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അതിന്റെ പൂര്‍ണതയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന നടിയാണ് അനുശ്രീ.

സിനിമയില്‍ എത്ര തിരക്കുള്ള നടി ആയി മാറിയാലും തന്റെ വീടും നാടും എന്നും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുന്ന നടിയാണ് അനുശ്രീ. എന്നും അവിടുത്തെ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തോട് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമാണ് മലയാളികള്‍ക്ക്.

സിനിമാ അഭിനയത്തിന് പുറമെ താരം പങ്കുവെയ്ക്കാറുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്, ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ നായികയായി എത്തിയ താരം മോഹന്‍ലാല്‍ നായകനായി എത്തിയ ട്വല്‍ത്ത് മാന്‍ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അനുശ്രീയുടെ മറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

Previous articleക്ഷണിച്ചവരെ കാത്തു നിന്നില്ല; വരനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഹര്‍ജി
Next articleഎന്തിന് ഇങ്ങനെ ജീവിക്കുന്നു എന്ന് ചോദിക്കുന്നവരോട് സീമയ്ക്ക് പറയാനുള്ളത്..!