ഓരോ സാരിയും ഒരു കഥ പറയും..! ഫോട്ടോകളുമായി അനുശ്രീ!!

മലയാള സിനിമാ ലോകത്തെ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. എത്ര തിരക്കിനിടയിലും തന്റെ പ്രിയപ്പെട്ടവരേയും ആരാധകരേയും ചേര്‍ത്ത് നിര്‍ത്തുന്ന അനുശ്രീയുടെ രീതിയാണ് എല്ലാവര്‍ക്കും താരത്തോട് ഏറെ അടുപ്പം തോന്നിക്കുന്നത്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍…

മലയാള സിനിമാ ലോകത്തെ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. എത്ര തിരക്കിനിടയിലും തന്റെ പ്രിയപ്പെട്ടവരേയും ആരാധകരേയും ചേര്‍ത്ത് നിര്‍ത്തുന്ന അനുശ്രീയുടെ രീതിയാണ് എല്ലാവര്‍ക്കും താരത്തോട് ഏറെ അടുപ്പം തോന്നിക്കുന്നത്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വീണ്ടും തന്റെ സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് അനുശ്രീ എത്തിയിരിക്കുന്നത്.

എല്ലാ സാരിയ്ക്കും പറയാന്‍ ഒരു കഥയുണ്ടെന്നാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചിരിക്കുന്നത്. എന്റേത് നിങ്ങള്‍ക്ക് വായിക്കാമോ എന്നും താരം ഫോട്ടോ പങ്കുവെച്ച് ചോദിക്കുന്നു.. റിയാസ് കാന്തപുരമാണ് അനുശ്രീയുടെ മനോഹര ചിത്രം പകര്‍ത്തിയിരിക്കുന്നത്. അനുശ്രീയുടെ അടുത്ത സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ പിങ്കി വിശാല്‍ ആണ് താരത്തിന് മേക്കപ്പും ഹെയര്‍സ്റ്റൈലിംഗും ചെയ്ത് നല്‍കിയിരിക്കുന്നത്.

സാരിയാണ് തനിക്ക് ഇഷ്ട വസ്ത്രം എന്ന് അനുശ്രീ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മോഡേണ്‍ വസ്ത്രങ്ങളും താരത്തിന് നന്നായി ചേരുന്നവയാണ്. എപ്പോഴും നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലും തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. തീം ബേസ്ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് അനുശ്രീ..

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 താരത്തിന്റെ കഴിഞ്ഞ മാമാങ്കം, ഫോട്ടോഷൂട്ടും.. ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ കൃഷ്ണ വേഷം കെട്ടിയുള്ള മേക്കോവര്‍ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.