നിറങ്ങള്‍ ലക്ഷ്മിപ്രിയയുടെ ജീവിതത്തെ പിന്തുടര്‍ന്നു..!? അപകടങ്ങള്‍ സംഭവിച്ചു!!

സിനിമാ സീരിയല്‍ രംഗത്തും ടെലിവിഷന്‍ ഷോകളിലും തന്റെ സാന്നിധ്യം ഒരുപോലെ തെളിയിച്ച താരമാണ് ലക്ഷ്മിപ്രിയ. മുസ്ലീം ആയിരുന്ന താരം തന്റെ വിവാഹ ശേഷമാണ് പേരുമാറ്റുന്നതും ഹിന്ദുമതം സ്വീകരിക്കുന്നതും. ഇതേ കുറിച്ചെല്ലാം താരം ഒരു ടെലിവിഷന്‍…

സിനിമാ സീരിയല്‍ രംഗത്തും ടെലിവിഷന്‍ ഷോകളിലും തന്റെ സാന്നിധ്യം ഒരുപോലെ തെളിയിച്ച താരമാണ് ലക്ഷ്മിപ്രിയ. മുസ്ലീം ആയിരുന്ന താരം തന്റെ വിവാഹ ശേഷമാണ് പേരുമാറ്റുന്നതും ഹിന്ദുമതം സ്വീകരിക്കുന്നതും. ഇതേ കുറിച്ചെല്ലാം താരം ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നിറങ്ങള്‍ എത്രത്തോളം തന്റെ ജീവിതത്തെ വേട്ടയാടിയിരുന്നു എന്നാണ് താരം തുറന്ന് പറയുന്നത്. അവതാരകനേയും പ്രേക്ഷകരേയും ഞെട്ടിച്ചുകൊണ്ടാണ് ലക്ഷ്മി ഇതേ കുറിച്ച് വെളിപ്പെടുത്തുന്നത്.

തനിക്ക് ഇഷ്ടപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവുമെന്ന് ആണ് നടി ലക്ഷ്മി പ്രിയ പറയുന്നത്. പച്ച ചുരിദാര്‍ ധരിച്ച് പുറത്തേക്ക് പോയാലുള്ള അപടകങ്ങളെ കുറിച്ചും നടി വ്യക്തമാക്കുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും. ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്.

മാത്രമല്ല ആദ്യം കറുപ്പ് നിറമുള്ള കാര്‍ വാങ്ങി. പിന്നീട് അത് അപകടത്തില്‍ പെട്ടതോടെ വെള്ള നിറമാക്കിയെന്നും നടി പറഞ്ഞു. വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിഞ്ഞ താരം സിനിമ സീരിയല്‍ മേഖലകളിലെ സജീവ സാന്നിധ്യമാണ്. ക്യാമറയ്ക്ക് മുന്നില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ലക്ഷ്മി ഇനി ഭര്‍ത്താവിനൊപ്പമുള്ള പുതിയ സിനിമയുടെ തിരക്കുകളില്‍ കൂടിയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലും തിരക്കഥയിലുമാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.