എന്നെ വിറ്റ് പണം ഉണ്ടാക്കുവാൻ പലരും ശ്രമിക്കുന്നു, വിവാഹ വാർത്തപോലും വളച്ചൊടിക്കുന്നു: മൈഥിലി

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ബ്രൈറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിൽ മികച്ച പ്രകടനമാണ് മൈഥിലി നടത്തിയത്. 21-ാംവയസ്സിൽ സിനിമയിലെത്തിയ താരം മോഡലായും…

പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ബ്രൈറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിൽ മികച്ച പ്രകടനമാണ് മൈഥിലി നടത്തിയത്. 21-ാംവയസ്സിൽ സിനിമയിലെത്തിയ താരം മോഡലായും ടി വി ചാനൽ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. രഞ്ജിത്ത് തന്നെയാണ് മൈഥിലി എന്ന് പേര് നൽകിയതും.

സോഷ്യൽ മീഡിയയിലും സിനിമയിലും നിരവധി ഗോസിപ്പ് പ്രചാരണങ്ങൾക്ക് ഇരയായിട്ടുള്ള നടിയാണ് മൈഥിലി. ഇതിനെല്ലാം മറുപടിയുമായെത്തുകയാണ് താരം. ഇപ്പോൾ ഒരു മാഗസീന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷമായിരുന്നു തന്റെ വിവാഹം എന്നാൽ പലരും വിവാഹ വാർത്തപോലും വളച്ചൊടിച്ചാണ് എവുതിയത്. ഒരു തരത്തിൽ നമ്മളെ വിറ്റ് പണം ഉണ്ടാക്കുവാനാണ് ഇത്തരക്കാർ ശ്രമിച്ചത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്ന ഇത്തരക്കാർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും താരം പറഞ്ഞു.

തനിക്ക് കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടിവന്ന ദുരനുഭവവത്തെ കുറിച്ചും മൈഥിലി മനസ് തുറന്നുണ്ട് അഭിമുഖത്തിൽ. ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ തന്നെ ടോർചർ ചെയ്യുവാൻ പലരു ശ്രമിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനിൽ വന്ന് ചിലർ ബഹളമുണ്ടാക്കിയതോടെ അമ്മ സംഘടന ഇടപെട്ടാണ് 2012 ൽ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തതെന്നും മൈഥിലി പറയുന്നു.

 

ആളുകൾ പറഞ്ഞ് നടക്കുന്നതിന് എല്ലാം മറുപടി പറയുവാൻ പോയാൽ തല്ലിതീർക്കേണ്ടിരും എന്നാൽ താൻ 17 വയസ്സിൽ സംഭവിച്ച കാര്യങ്ങൾക്ക് പോലും ഇപ്പോഴും പഴി കേൾക്കുന്നുണ്ടെന്നും താരം മനസ്സ് തുറന്നു.

ജയിലിൽ കിടന്ന ഒരു വ്യക്തി ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ അയാളിൽ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെൺകുട്ടിയും ഇതുപോലെ കേസ് കൊടുത്തിരുന്നു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നിൽ വലിയൊരു സംഘമുണ്ടെന്ന് മനസിലായതെന്നും മൈഥിലി വ്യക്തമാക്കി.

സാൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത്, മാറ്റ്നി പോലുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞു. കേരള കഫേ, ചട്ടമ്പിനാട്, ബ്രേക്കിങ് ന്യൂസ്, നല്ലവൻ, നാടോടിമന്നൻ, വെടി വഴിപാട്, ലോഹം, മേര നാം ഷാജി തുടങ്ങിയവയാണ് മൈഥിലി അഭിനയിച്ചിട്ടുള്ള മറ്റ് പ്രധാന സിനിമകൾ.