ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ കത്ത്..! നവ്യ നായര്‍ പറയുന്നു..!

നവ്യ നായര്‍ എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നിരവധി കഥാപാത്രങ്ങളാണ് ആരാധകരുടെ മനസ്സിലൂടെ കടന്ന് പോകുന്നത്. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് നവ്യ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ തന്നെ…

നവ്യ നായര്‍ എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നിരവധി കഥാപാത്രങ്ങളാണ് ആരാധകരുടെ മനസ്സിലൂടെ കടന്ന് പോകുന്നത്. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് നവ്യ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ തന്നെ മറക്കാന്‍ കഴിയാത്ത ഒരു കത്തിനെ കുറിച്ചും അതിലെ വാചകങ്ങളെ കുറിച്ചും നവ്യ പറഞ്ഞ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അന്ന് യൂത്ത് ഫെസ്റ്റിവലില്‍ വെച്ച് തനിക്ക് കലാതിലകം ലഭിക്കാതെ പോയതില്‍ പൊട്ടിക്കരഞ്ഞ നവ്യയുടെ മുഖം മലയാളികള്‍ മറക്കില്ല. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ കുറിച്ചാണ് നടി പറഞ്ഞത്.

അന്ന് നവ്യ വിഷമിച്ച് കരയുന്നതിന്റെ ഫോട്ടോകള്‍ അന്നത്തെ പത്രത്തില്‍ എല്ലാം വന്നിരുന്നു.. നടി തന്നെയാണ് ഇതേ കുറിച്ച് പറയുന്നത്. നവ്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. അന്ന് ആ യൂത്ത് ഫെസ്റ്റിവലിന്റെ സമയത്ത് കരയുന്ന വീഡിയോ വരുന്നതിന് മുന്‍പ് പത്രങ്ങളില്‍ എല്ലാം ഞാന്‍ കരയുന്നതിന്റെ ഫോട്ടോ വന്നിരുന്നു. ആ ഫോട്ടോ കണ്ട് തനിക്ക് ഒരു വ്യക്തിയില്‍ നിന്ന് വന്ന കത്തിനെ കുറിച്ചാണ് നടി പറഞ്ഞത്.. അന്ന് പോസ്റ്റ് കാര്‍ഡ് ആണ്..

കുറച്ച് വരികള്‍ മാത്രമാണ് എഴുതാന്‍ സാധിക്കുക.. വരികള്‍ കൃത്യമായി ഓര്‍മ്മയില്ല എങ്കിലും ഞാന്‍ പറയാം.. എന്ന് പറഞ്ഞ് ആ കത്തിലെ വാചകങ്ങള്‍ നവ്യ ഓര്‍ത്തെടുക്കുന്നു.. മോളേ.. മോളുടെ കരഞ്ഞു നില്‍ക്കുന്ന ഫോട്ടോ കണ്ടു… മഞ്ജുവാര്യര്‍ക്കും സംയുക്താ വര്‍മ്മയ്ക്കുമൊപ്പം കസേര വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിന് ഒരു നടിയായി നീ വരട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായിട്ട്

ആഗ്രഹിക്കുന്നു.. അന്ന് ഈ കണ്ണുനീര്‍ പുഞ്ചിരിയാകട്ടെ എന്നായിരുന്നു അതിലെ വാക്കുകള്‍.. ആ കുഞ്ഞ് എഴുത്താണ് എന്റെ ജീവിതത്തില്‍ ഞാന്‍ വായിച്ചിട്ടുള്ള ഒരിക്കലും മറക്കാന്‍ സാധിക്കാത്ത എഴുത്ത്… നവ്യ പറയുന്നു.