വിജയലക്ഷ്മിയില്‍ നിന്ന് അമൃതയിലേക്കും, പിന്നെ രംഭയിലേക്കും

ഒരുകാലത്ത് തെന്നിന്ത്യയില്‍ രംഭയുണ്ടാക്കിയ ഓളം ആരും പിന്നീടുണ്ടാക്കിയിട്ടില്ല. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരം. തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ രംഭ സൂപ്പര്‍നായകന്മാര്‍ക്കൊപ്പം അഭിനയിച്ച് കരിയറില്‍ സമാനതകളില്ലാത്ത നേട്ടമാണ് സ്വന്തമാക്കിയത്. ഇന്നും അഴകിയ…

ഒരുകാലത്ത് തെന്നിന്ത്യയില്‍ രംഭയുണ്ടാക്കിയ ഓളം ആരും പിന്നീടുണ്ടാക്കിയിട്ടില്ല. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരം. തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ രംഭ സൂപ്പര്‍നായകന്മാര്‍ക്കൊപ്പം അഭിനയിച്ച് കരിയറില്‍ സമാനതകളില്ലാത്ത നേട്ടമാണ് സ്വന്തമാക്കിയത്. ഇന്നും അഴകിയ ലൈല എന്ന പാട്ട് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരുന്നത് രംഭയെന്ന അഭിനേത്രിയെയാണ്. 1993ല്‍ ആ ഒക്കത്തി അടക്കു എന്ന തെലുഗു സിനിമയിലൂടെയാണ് രംഭ അഭിനയരംഗത്ത് എത്തുന്നത്.


സര്‍ഗത്തിലെ തങ്കമണിയിലൂടെ മലയാളികളുടെ മനസും രംഭ കവര്‍ന്നു. പിന്നീട് ക്രോണിക്ക് ബാച്ചിലര്‍, കൊച്ചിരാജാവ് എന്ന ചിത്രങ്ങളിലൂടെ രംഭ മലയാളത്തിലേക്കും എത്തി. 2010 ല്‍ കാനഡയില്‍ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഥനുമായി വിവാഹിതയായ രംഭ സകുടുംബം ഇപ്പോള്‍ ടോറോന്റോയിലാണ് താമസിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഇരുവര്‍ക്കുമുണ്ട്. തെന്നിന്ത്യന്‍ സിനിമകളുടെ ഗ്ലാമര്‍ താരമായ നടിയുടെ യഥാര്‍ഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാല്‍ ആദ്യ കാലങ്ങളില്‍ സിനിമയില്‍ വന്നതിനു ശേഷം അമൃത എന്നാക്കി. പിന്നീടാണ് അത് രംഭ യായ് മാറിയത്.ചിരഞ്ജീവി, രജനികാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ ഹസന്‍, ഗോവിന്ദ, വിജയ് എന്നിവരുടെ കൂടെയെല്ലാം അഭിനയിച്ചു.
വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് നടി തന്നെ പലപ്പോഴായി വ്യക്തമാക്കിയിരുന്നു.