ഷൂട്ടിംഗിനിടെ ശില്‍പ ഷെട്ടിയ്ക്ക് പരിക്ക്; ഇടത് കാല്‍ ഒടിഞ്ഞു

ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്. താരത്തിന്റെ ഇടത് കാല്‍ ഒടിഞ്ഞു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ പോലീസ് ഫോഴ്സിന്റെ ഷൂട്ടിംഗ് വേളയിലാണ് അപകടം. നടി തന്നെയാണ് അപകട വിവരം സോഷ്യല്‍…

ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്. താരത്തിന്റെ ഇടത് കാല്‍ ഒടിഞ്ഞു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ പോലീസ് ഫോഴ്സിന്റെ ഷൂട്ടിംഗ് വേളയിലാണ് അപകടം. നടി തന്നെയാണ് അപകട വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

Shilpa Shetty 1

ആറ് ആഴ്ചത്തേക്ക് ഇനിയൊരു ആക്ഷനും ഉണ്ടാകില്ല. പക്ഷേ ഞാന്‍ ഉടന്‍ തന്നെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും, പ്രാര്‍ത്ഥിക്കുക എന്നാണ് താരം ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. കാല് ഒടിഞ്ഞ് വീല്‍ചെയറില്‍ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. താരത്തിന് പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് കുറിച്ച് ആരാധകര്‍ കമന്റുകളിട്ടു.

കഴിഞ്ഞ ദിവസം താരം ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്.