മംമ്തയും മോദിയും തമ്മിലുള്ള ബന്ധം, മംമ്തയുടെ ആ പേര് പുറത്ത് വിട്ട് ശ്രിന്ദ

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.…

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.

അടുത്തിടെ താരം നിർമ്മാതാവാകുന്ന കാര്യം പുറത്ത് പറഞ്ഞിരുന്നു, നിരവധി ആരാധകരും താരങ്ങളും മമതയ്ക്ക് ആശംസകൾ നേർന്നെത്തിയിരുന്നു. ഇപ്പോൾ താരം തനിക്ക് കിട്ടിയ പുതിയ പേര് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ചിത്രത്തിന്റെ നിർമ്മാണത്തിനിടക്കാണ് താരം രസകരമായ വീഡിയോയുമായി ആരാധകരുടെ മുന്നിലേക്ക് എത്തിയത്. സിനിമയില്‍ നിന്ന് നേടിയ അംഗീകാരങ്ങള്‍ക്ക് പകരമായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തില്‍ നിന്ന് ഉടലെടുത്തതാണ് മംമ്തയുടെ പുതിയ സംരംഭം.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന തങ്ങളുടെ പുതിയ പ്രോജക്ടില്‍ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതും ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ സവിശേഷതായി മംമ്ത മോഹന്‍ദാസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം, അതായത് നവംബര്‍ അഞ്ചിന് എല്ലാവരും ഒത്തുകൂടും എന്ന് പറഞ്ഞ ശേഷമാണ് മംമ്തയെ കൂട്ടുകാര്‍ ഇടംവലം നിന്ന് കളിയാക്കാന്‍ തുടങ്ങിയത്. ബാല്‍ക്കണിയിലാണോ അതോ വേറെവിടെങ്കിലുമാണോ എന്ന് കൂട്ടത്തിലൊരാള്‍. രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ മൂന്നു മണിക്കൂറിനു ശേഷം പറയാമെന്നായി മംമ്ത. പോരേ പൂരം? പറഞ്ഞ് പറഞ്ഞ് ഒടുവില്‍ എല്ലാവരും കൂടി മംമ്തയെ പ്രധാനമന്ത്രി മംമ്ത മോദിയാക്കി. നടി ശ്രിന്ദയാണ് താരത്തിന് ആ പേര് നൽകിയത്