സിനിമയില്‍ സജീവമാകാനൊരുങ്ങി ശരവണന്‍; ‘ദ ലെജന്‍ഡിന്’ ശേഷം പുതിയ ചിത്രം ഒരുങ്ങുന്നു

‘ദ ലെജന്‍ഡി’ന് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങി വ്യവസായിയും നിര്‍മ്മാതാവുമായ ശരവണന്‍ അരുള്‍. അരങ്ങേറ്റ ചിത്രം പരാജയമായിരുന്നെങ്കിലും താരം അടുത്ത സിനിമയ്ക്കായി വലിയ ഒരുക്കങ്ങള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തിയ ലെജന്‍ഡിന് സമ്മിശ്ര…

‘ദ ലെജന്‍ഡി’ന് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങി വ്യവസായിയും നിര്‍മ്മാതാവുമായ ശരവണന്‍ അരുള്‍. അരങ്ങേറ്റ ചിത്രം പരാജയമായിരുന്നെങ്കിലും താരം അടുത്ത സിനിമയ്ക്കായി വലിയ ഒരുക്കങ്ങള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 28ന് തിയേറ്ററുകളില്‍ എത്തിയ ലെജന്‍ഡിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.

മാസ് മസാല സിനിമകളുടെ എല്ലാ ചേരുവകളും ചേര്‍ന്നതാണ് ഒരു സിനിമയാണ് ദ ലെജന്‍ഡ് എന്നായിരുന്നു റിലീസിന് ശേഷമുണ്ടായ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ശാസ്ത്രജ്ഞനായ ശരവണന്‍ സ്വന്തം ഗ്രാമത്തിലേക്ക് വരുന്നതും തുടര്‍ന്ന് മെഡിക്കല്‍ മാഫിയക്കെതിരെയുള്ള അയാളുടെ പോരാട്ടവുമാണ് സിനിമയുടെ കഥ. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.

ജെ ഡി ജെറിയാണ് ചിത്രം സംവിധാനം ചെയ്തത്. ഉര്‍വ്വശി റൗട്ടേല, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ വിവേകിന്റെ അവസാന സിനിമകളിലൊന്നാണിത്.