അമ്മയും പെണ്‍മക്കളും സിംഗപ്പൂരില്‍ അടിച്ചുപൊളിക്കുന്നു! കൃഷ്ണകുമാര്‍ എവിടെയെന്ന് ആരാധകര്‍

സിംഗപ്പൂരില്‍ അവധി ആഘോഷിക്കാന്‍ എത്തിയ നടി അഹാനയുടേയും കുടുംബത്തിന്റേയും ഫോട്ടോകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന അഹാന തനിച്ച് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കുടുംബവുമൊത്ത് അവധി ആഘോഷിക്കാന്‍…

സിംഗപ്പൂരില്‍ അവധി ആഘോഷിക്കാന്‍ എത്തിയ നടി അഹാനയുടേയും കുടുംബത്തിന്റേയും ഫോട്ടോകളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന അഹാന തനിച്ച് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കുടുംബവുമൊത്ത് അവധി ആഘോഷിക്കാന്‍ സിംഗപ്പൂരില്‍ എത്തിയിരിക്കുകയാണ് താരം. അമ്മ സിന്ധു കൃഷ്ണ, ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് അഹാന സിംഗപ്പൂരില്‍ എത്തിയിരിക്കുന്നത്.

അതേസമയം, ഇവരുടെ അവധി ആഘോഷത്തില്‍ കൃഷ്ണ കുമാറിനെ കാണാത്തതോടെ അദ്ദേഹത്തെ തിരഞ്ഞാണ് ഇപ്പോള്‍ ചിലര്‍ എത്തിയിരിക്കുന്നത്. അഹാനയും സഹോദരിമാരും സിംഗപ്പൂരിലെ വിശേഷങ്ങള്‍ പങ്കുവെയ്്ക്കുമ്പോള്‍ ഞങ്ങളുടെ ഡിയറസ്റ്റ് കൃഷണ കുമാര്‍ സാര്‍ എവിടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്തവണ അമ്മയും നാല് പെണ്‍മക്കളും ചേര്‍ന്നാണ് ഈ മനോഹര യാത്ര എന്ന് ഇവരുടെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സുകള്‍ വഴി മനസ്സിലാകുന്നുണ്ട് .

കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ എത്തിയ ഈ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സിംഗപ്പൂര്‍ സിറ്റിയില്‍ അവധി ദിനങ്ങള്‍ ആഘോഷമാക്കി മാറ്റുകയാണ് ഇവര്‍. അഹാനയ്ക്കും അച്ഛന്‍ കൃഷ്ണകുമാറിനും പുറമെ ഈ കുടുംബത്തില്‍ എല്ലാവരും സെലിബ്രിറ്റികളാണ് എന്നതാണ് ഈ കുടുംബത്തിന്റെ പ്രത്യേകത. സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ കുടുംബത്തിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ. നടന്‍ കൃഷ്ണ കുമാറിനും അഹാന കൃഷ്ണയ്ക്കും പുറമെ ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ഇതില്‍ ദിയ മാത്രമാണ് സിനിമയിലേക്ക് ഇതുവരെ കടക്കാത്തത്. എന്നാല്‍ വ്‌ലോഗിംഗും മറ്റ് പരിപാടികളുമായി ആരാധകരുടെ പ്രിയപ്പെട്ട ഓസിയും തിരക്കിലാണ്. അമ്മയും മക്കളും ഒന്നിച്ചുള്ള ഈ സിംഗപ്പൂര്‍ യാത്രയുടെ വിശേഷങ്ങള്‍ ഇവരുടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.. നാളുകള്‍ക്ക് മുന്‍പ് മാലിദ്വീപ് സന്ദര്‍ശിച്ച് തിരിച്ചെത്തിയതാണ് അഹാന.. ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് തന്റെ തായ്‌ലാന്‍ഡ് യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്.