സിംഗപ്പൂരില്‍ ‘അഹാദിഷിക’യുടെ തകര്‍പ്പന്‍ ഡാന്‍സ്..! വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അഹാന കൃഷ്ണ ഉള്‍പ്പെടെ നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളേയും അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ ഈ കുടംബത്തിന് നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും…

അഹാന കൃഷ്ണ ഉള്‍പ്പെടെ നടന്‍ കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളേയും അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായ ഈ കുടംബത്തിന് നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്. കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരി തന്നെ. നിലവില്‍ പെണ്‍മക്കളുമൊത്ത് സിംഗപ്പൂരില്‍ അവധി ആഘോഷിക്കുകയാണ് സിന്ധു. ഇപ്പോഴിതാ സിംഗപ്പൂരില്‍ അവധി ദിനങ്ങള്‍ ആഘോമാക്കി മാറ്റുന്ന കൃഷ്ണ സിസ്‌റ്റേഴ്‌സിന്റെ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്.

അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഈ നൃത്തം ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഹാദിഷിക, കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് ഫാന്‍സ് പേജുകള്‍ അടക്കം ഉണ്ട്. അവയില്‍ എല്ലാം സഹോദരിമാര്‍ ഒന്നിച്ച് ചുവടുവെച്ച് എത്തിയ ഈ ഡാന്‍സ് വീഡിയോ തരംഗമാവുകയാണ്.

രംഗ്‌സാരി എന്ന ഹിന്ദി ഗാനത്തിനാണ് ഇത്തവണ സഹോദരിമാര്‍ ചുവടുവെച്ചത്. നൃത്ത രംഗം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതിന് മുന്‍പും ഇവര്‍ ഒരുമിച്ച് ചെയ്ത ഡാന്‍സ് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നാളുകള്‍ക്ക് ശേഷമാണ് ഒരുമിച്ച് ഒരു നൃത്ത വീഡിയോ ഇവര്‍ പങ്കുവെയ്ക്കുന്നത്.

എത്ര നാളായി ഇങ്ങനെ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. സിംഗപ്പൂരില്‍ എത്തിയ ഈ കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും ഫോട്ടോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)