നിറവയറോടെ ഐശ്വര്യ ലക്ഷ്മി, എത്ര മാസം ആയെന്ന് ആരാധകർ

ഒത്തിരി സ്വപ്നങ്ങളുമായി നടന്നൊരു തിരുവനന്തപുരം കാരി. ഹോളി ഏഞ്ചൽസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് ഉന്നത പഠനത്തിനായി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചേർന്നു. അവിടെ നിന്നും എംബിബിഎസ് നേടി. അതൊടൊപ്പം സിനിമാ മോഹങ്ങളും…

ഒത്തിരി സ്വപ്നങ്ങളുമായി നടന്നൊരു തിരുവനന്തപുരം കാരി. ഹോളി ഏഞ്ചൽസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് ഉന്നത പഠനത്തിനായി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചേർന്നു. അവിടെ നിന്നും എംബിബിഎസ് നേടി. അതൊടൊപ്പം സിനിമാ മോഹങ്ങളും ചെറുതായി തലപൊക്കി. അങ്ങനെ 2014-ൽ മോഡലിംഗിലേക്ക് കടന്നു. നിരവധി മാഗസിനുകളുടെ കവർ ഗേളായി. പരസ്യങ്ങളിൽ മുഖം കാണിച്ചു. ഒരു കാസ്റ്റിംഗ് കോള്‍ കണ്ട് ഓഡിഷനിൽ പങ്കെടുത്തു. ഒടുവിൽ 2017ൽ സ്വപ്നം പൂവണിഞ്ഞു. ആദ്യ സിനിമ നിവിൻ പോളിക്കൊപ്പം. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലെ റേച്ചൽ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ നിരവധി സിനിമകളുമായി ഐശ്വര്യ ലക്ഷ്മി എന്ന മലയാളികളുടെ സ്വന്തം ഐഷു മുന്നേറുകയാണ്.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവനിലാണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ താരം, കഴിഞ്ഞ ദിവസം ഐശ്വര്യയുടെ ഒരു ചിത്രം പുറത്ത് വന്നിരുന്നു, നിറവയറോടെ നിൽക്കുന്ന താരത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു, ഇപ്പോൾ അത് ഏറ്റെടുത്തിരിക്കുകയാണ് എല്ലാവരും, എത്ര മാസം ആയി, ഗർഭിണി ആണോ എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ റേച്ചൽ എന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. ആദ്യ സിനിമയെന്ന പകപ്പുകളൊന്നുമില്ലാതെ നായകനോടൊപ്പം നിൽക്കുന്ന പ്രകടനം കൊണ്ട് കൈയ്യടി നേടി ഈ സിനിമയിലൂടെ തന്നെ ഐശ്വര്യ. ഓഡിഷൻ വഴിയാണ് സിനിമയിലേക്ക് ഐശ്വര്യ എത്തിയിരുന്നത്.

പക്ഷേ ഈ ഒരു സിനിമയ്ക്ക് പിന്നാലെ നിരവധി വേഷങ്ങൾ ഐശ്വര്യയെ തേടിയെത്തുകയായിരുന്നു.രണ്ടാമത്തെ ചിത്രം ഒരു നടനേയും നടിയേയും സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. ആദ്യ ചിത്രത്തിലൂടെ മികച്ച തുടക്കം ലഭിച്ചവർക്കാണെങ്കിൽ അത് ഏറെയായിരിക്കും. ആ വെല്ലുവിളി ഏറ്റെടുത്ത് ഐശ്വര്യ അനശ്വരമാക്കിയ വേഷമാണ് ‘മായാനദി’യിലെ അപർണ രവി അഥവാ അപ്പു. സിനിമാ സ്വപ്നം കണ്ട് നടക്കുന്ന, അമ്മയെ വില കൽപ്പിക്കാത്ത, സ്വന്തം ഇഷ്ടത്തിന് നടക്കുന്ന, രാത്രി തനിച്ചിറങ്ങി പോകുന്ന, കാമുകനുമായി കറങ്ങി നടക്കുന്ന, കിസ്സടിക്കുന്ന പുരോഗമനവാദിയായൊരു പെൺകുട്ടിയായി ഐശ്വര്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മാത്തൻ എന്ന കഥാപാത്രമായെത്തിയ ടൊവിനോയോട് ഒപ്പമോ അതിനെ കവച്ചുവയ്ക്കുന്നതോ ആയ പ്രകടനമാണ് ഐശ്വര്യ നടത്തിയത്.