നടി ഐശ്വര്യ ലക്ഷ്മിയുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് സുഹൃത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരേറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.…

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരേറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേര്‍ ഐശ്വര്യയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി.

https://www.instagram.com/reel/Cdayv0WAIZY/?utm_source=ig_web_copy_link

അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ഇതില്‍ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. അതേസമയം നിര്‍മ്മാണ മേഖലയിലും ചുവടുവെക്കാനൊരുങ്ങുകയാണ് താരം.

സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ‘ഗാര്‍ഗി’ എന്ന ചിത്രമാണ് ഐശ്വര്യയും രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി നായകനായ റിച്ചി എന്ന ചിത്രത്തിന് ശേഷം ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗാര്‍ഗി. ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്സും ഒപ്പം പുറത്തുവിട്ടിട്ടുണ്ട്. സായ് പല്ലവിയുടെ ജന്മദിനത്തിലാണ് ഗാര്‍ഗിയുടെ ഫസ്റ്റ് ലുക്ക് ടീം പുറത്തുവിടുന്നത്.

തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കഥാപാത്രത്തിന്റെ വാര്‍ദ്ധക്യകാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ വൈറലായിരുന്നു. ഛായാഗ്രഹണം പ്രേമകൃഷ്ണ അക്കട്ടു, ശ്രയന്തി എന്നിവരാണ്. എഡിറ്റിങ് ഷഫീക് മുഹമ്മദ് അലി. നാനി നായകനായെത്തിയ ശ്യാം സിംഘ റോയിയാണ് സായി പല്ലവിയുടേതായി അവസാനം പുറത്തിങ്ങിയ ചിത്രം.