പൂളില്‍ നീന്തി തുടിച്ച് നടി ഐശ്വര്യ ലക്ഷ്മി; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മലയാളിക്ക് ഏറെ ഇഷ്ടമാണ് നടി ഐശ്വര്യ ലക്ഷ്മിയെ. ഡോക്ടര്‍ കൂടിയായ ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയില്‍ എത്തുന്നത്. 2017 ല്‍ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ആഷിഖ് അബു ചിത്രമായ മായാനദിയിലൂടെ നടി ഏവരുടേയും പ്രീതി പിടിച്ചു പറ്റി. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയര്‍ തന്നെ മാറ്റുകയായിരുന്നു.

മായാനദിയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ അര്‍ച്ചന 31 നോട്ട് ഔട്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ തെലുങ്കിലും സാന്നിധ്യം അറിയിക്കുകയാണ് ഐശ്വര്യ. മണിരത്നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ അടക്കമുള്ള വലിയ സിനിമകളാണ് ഐശ്വര്യയുടേതായി അണിയറയിലൊരുങ്ങുന്നത്.

അതേസമയം ഇക്കഴിഞ്ഞ യോഗാദിനത്തില്‍ ഐശ്വര്യ ലക്ഷ്മി പുറത്തുവിട്ട വീഡിയോ ഇപ്പോഴും വൈറലായി തുടരുകയാണ്. യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസുകളുമായാണ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെട്ടത്. സൂര്യനമസ്‌ക്കാരം ചെയ്ത ശേഷം പൂളില്‍ ഉല്ലസിക്കുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോയിലുള്ളത്. യോഗാദിനത്തില്‍ ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെട്ടത് ഓറഞ്ച് നിറത്തിലുള്ള ഔട്ട് ഫിറ്റ് വേഷത്തിലാണ്. വീഡിയോയുടെ തുടക്കത്തില്‍ ധ്യാനത്തിലിരിക്കുന്ന താരത്തെയാണ് കാണുന്നത്. തുടര്‍ന്നാണ് സൂര്യനമസ്‌ക്കാരം ചെയ്യുന്നത്. അതിനുശേഷം പൂളിലേക്ക് ഇറങ്ങി നീന്തി തുടിക്കുകയാണ് താരം. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Previous article286 തവണകളായി ലഭിക്കേണ്ട ശമ്പളം ഒറ്റത്തവണ അക്കൗണ്ടിലെത്തിയപ്പോള്‍ രാജിവെച്ച് മുങ്ങി യുവാവ്
Next article13 വര്‍ഷത്തെ സന്തോഷം കെടുത്തിയത് പ്രാവുകളോ!!! വിദ്യാസാഗറിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്