എന്റെ സിനിമകള്‍ നല്ലതാണെന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടില്ലെന്ന് ഐശ്വര്യലക്ഷ്മി

ഏത് വേഷവും അനായേസേന കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ യുവനടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ വന്ന താരത്തെ വളരെ വേഗമാണ് മലയാളികള്‍ കൈനീട്ടി സ്വീകരിച്ചത്. മായാനദിയിലെ അപ്പുവിനേയും മാത്തനേയും ഏറെ…

ഏത് വേഷവും അനായേസേന കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ യുവനടിയാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ വന്ന താരത്തെ വളരെ വേഗമാണ് മലയാളികള്‍ കൈനീട്ടി സ്വീകരിച്ചത്. മായാനദിയിലെ അപ്പുവിനേയും മാത്തനേയും ഏറെ ഇഷ്ടമാണ് മലയാളികള്‍ക്ക്. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം അച്ഛനും അമ്മയും തന്നോട് മിണ്ടിയിട്ടില്ലെന്നാണ് ഐശ്വര്യലക്ഷ്മി പറയുന്നത്. മാത്രമല്ല, പിജി ഇതുവരെ എഴുതിയെടുത്തിട്ടില്ലെന്നും അത് എപ്പോള്‍ എഴുതിയെടുക്കുമെന്നും അച്ഛനും അമ്മയും തന്നോട് ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ :

തുടക്കത്തില്‍ സ്റ്റേജ് ഷോകള്‍ പേടി ആയിരുന്നു. സ്റ്റേജ് എപ്പോഴും പേടിയായിരുന്നു. പിന്നെ കോളേജില്‍ രാജമാണിക്യം ആയി വരണം എന്ന് ടീമിന്റെ ആവശ്യപ്രകാരം വന്നിട്ടുണ്ട്. അല്ലാതെ ഒരു ടാലന്റും ഇല്ലാത്ത ആളാണ് ഞാന്‍ . പ്രെഫഷന്‍ വിട്ടിട്ട് സിനിമയില്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ ഒരിക്കലും പിന്തുണച്ചിരുന്നില്ല. തുടക്കത്തില്‍ രണ്ട് പേര്‍ക്കും ബുദ്ധിമുട്ടായിരുന്നു. മായനദി കഴിഞ്ഞ് ഒരു ആറുമാസം എന്നോട് സംസാരിച്ചിരുന്നില്ല. കാരണം അവര്‍ക്കും ടൈം എടുത്തു. പഠിച്ച ജോലിയില്‍ അല്ല നമ്മള്‍ ജോലി ചെയ്യുന്നത് എങ്കില്‍ നമ്മുടെ സമൂഹത്തിനു തന്നെ അത് വിശ്വസിക്കാന്‍ പാടാണ്. അപ്പോള്‍ ഒരു സിനിമ ബന്ധവും ഇല്ലാതെ സിനിമയിലേക്ക് വരുമ്പോള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ നമുക്ക് സങ്കല്പിക്കാമാല്ലോ. ഇപ്പോഴും അവര്‍ക്ക് ഓക്കെ ആയിട്ടില്ലെന്നും നടി പറയുന്നുണ്ട്. ഇടക്ക് പിജി എപ്പോഴാണ് കംപ്ലീറ്റ് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട്. എന്റെ സിനിമ നല്ലത് ആണെന്ന് ഒരിക്കലും അവര്‍ എന്നോട് പറഞ്ഞിട്ടില്ല. ടൊവിനോയ്ക്ക് ഒപ്പം വര്‍ക്ക് ചെയ്യാന്‍ വലിയ ഫണ്‍ ആണ്, ഫഹദ് വലിയ ഇന്റലിജന്റ് ആണ്, നല്ല ഒരു വ്യക്തിയാണ് രമേശ് പിഷാരടി