ബോളിവുഡിനെ രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് അജയ് ദേവ്ഗൺ

ബോളിവുഡ് സിനിമ വ്യവസായം മാന്ദ്യത്തിലാണെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ പറഞ്ഞിരിക്കുന്ന് കാര്യമാണ് സോഷ്യൽ മീഡയിൽ സജീവമാകുന്നത്. ബോളിവുഡിനെ മാന്ദ്യത്തിൽ നിന്നും രക്ഷിക്കാൻ മൂന്നോ നാലോ ‘ദൃശ്യം’…

ബോളിവുഡ് സിനിമ വ്യവസായം മാന്ദ്യത്തിലാണെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ പറഞ്ഞിരിക്കുന്ന് കാര്യമാണ് സോഷ്യൽ മീഡയിൽ സജീവമാകുന്നത്. ബോളിവുഡിനെ മാന്ദ്യത്തിൽ നിന്നും രക്ഷിക്കാൻ മൂന്നോ നാലോ ‘ദൃശ്യം’ വേണ്ടി വരുമെന്നാണ് താരം പഞ്ഞിരിക്കുന്നത്.


അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം 2’വിന്റെ റീമേക്ക് ബോക്സോഫീസിൽ വൻ വിജയമായി മാറുകയാണ്. ബോക്സോഫീസിൽ ഹിറ്റ് ആയി പ്രദർശനം തുടരുന്നതിനിടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സൂപ്പർതാര ചിത്രങ്ങൾ ഈ വർഷെ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. അപ്പോഴാണ് റീമേക്ക് സിനിമയായ ദൃശ്യം 2 വിജയം നേടുന്നത്.

” ബോളിവുഡ് ബോക്സോഫീസിനെ ഇപ്പോഴത്തെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്നും. ഇതൊരു തുടക്കമാണെന്നും എന്റർടൈൻമെന്റാണ് എല്ലാത്തിന്റെയും അടിസ്ഥാനം. എന്തു തരത്തിലുള്ള സിനിമയായാലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന സിനിമയാവണംഅതേ സമയം വിനോദ സിനിമകൾ നിർമ്മിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടര മണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതും എളുപ്പമല്ലെന്നും” അജയ് ദേവ്ഗൺ പറഞ്ഞു.ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് ഈ മാസം 18ന് ആണ് തിയേറ്ററിൽ എത്തിയത്. അഭിഷേക് പഥക് സംവിധാനം ചെയ്ത സിനിമ ഇതുവരെ 86 കോടി രൂപ നേടി