‘അജയന്റെ രണ്ടാം മോഷണം’..! ടോവിനോ ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരം ഇതാ..!

തന്റെ സിനിമാ കരിയറില്‍ തന്നെ ആദ്യമായി ടോവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ‘അജയന്റെ രണ്ടാം മോഷണം’. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയിലേക്ക് ഇപ്പോഴിതാ കാസ്റ്റിംഗ് കാള്‍ ചെയ്യുകയാണ്. ബാലതാരങ്ങള്‍ മുതല്‍…

തന്റെ സിനിമാ കരിയറില്‍ തന്നെ ആദ്യമായി ടോവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ‘അജയന്റെ രണ്ടാം മോഷണം’. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ സിനിമയിലേക്ക് ഇപ്പോഴിതാ കാസ്റ്റിംഗ് കാള്‍ ചെയ്യുകയാണ്. ബാലതാരങ്ങള്‍ മുതല്‍ എഴുപത് വയസ്സിന് മുകളിലുള്ള അമ്മൂമ്മമാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും വരെ അവസരം ഉണ്ടെന്നാണ് പുറത്ത് വിട്ടിരിക്കുന്ന കാസ്റ്റിംഗ് കാള്‍ പോസ്റ്ററില്‍ പറയുന്നത്.

ചീയോതിക്കാവില്‍ ടോവിനോയൊടൊപ്പം അഭിനയത്തില്‍ മായക്കാഴ്ചകള്‍ കാട്ടുവാന്‍ പ്രതിഭകളെ തേടുന്നു എന്ന് പറഞ്ഞാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടിയെയാണ് ആവശ്യമെന്ന് പോസ്റ്ററില്‍ പ്രത്യേകം പറയുന്നുണ്ട്. കൂടാതെ, എട്ടിനും പത്തിനും ഇടയിലുള്ള ആണ്‍-പെണ്‍ കുട്ടികള്‍, 35-50 വയസിന് ഇടയിലുള്ള സ്ത്രീ-പുരുഷന്‍മാര്‍, 70 വയസിന് മുകളിലുള്ള അപ്പൂപ്പന്മാര്‍, അമ്മൂമ്മമാര്‍ എന്നിവരെയുമാണ് കഥാപാത്രങ്ങള്‍ക്കായി

തേടുന്നത്. അജയന്റെ രണ്ടാം മോഷണം ടോവിനോയുടെ സിനിമാ കരിയറിലെ തന്നെ മറ്റൊരു വഴിത്തിരിവ് ആയിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ, നടന്‍ മൂന്ന് വേഷങ്ങളില്‍ എത്തുന്നു എന്നത് തന്നെയാണ് അതിനുള്ള കാരണം, ഇപ്പോള്‍ ആ സിനിമയുടെ ഭാഗമാകാന്‍ യോഗ്യതയുള്ളവരേയും ക്ഷണിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടോവിനോയും കാസ്റ്റിംഗ് കാളിന്റെ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടിരുന്നു.

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നാണ് വിവരം. പിരീഡ് വിഭാഗത്തില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍ കളരിക്ക് വളരെ ഏറെ പ്രാധാന്യമുള്ളതായും പറയുന്നു.