‘രാം സേതു’വിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ അക്ഷയ് കുമാര്‍; ശ്രദ്ധേയമായി ടീസര്‍

അഭിഷേക് ശര്‍മ സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായെത്തുന്ന അഡ്വെഞ്ചര്‍ ത്രില്ലര്‍ രാം സേതുവിന്റെ ടീസര്‍ എത്തി. ചിത്രത്തില്‍ പുരാവസ്തു ഗവേഷകനായി അക്ഷയ് എത്തുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് മറ്റ്…

അഭിഷേക് ശര്‍മ സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായെത്തുന്ന അഡ്വെഞ്ചര്‍ ത്രില്ലര്‍ രാം സേതുവിന്റെ ടീസര്‍ എത്തി. ചിത്രത്തില്‍ പുരാവസ്തു ഗവേഷകനായി അക്ഷയ് എത്തുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള ടീസര്‍ ഫാന്റസിയും ആക്ഷനും നിറഞ്ഞതാണ്.

രാം സേതു രക്ഷിക്കാന്‍ മൂന്നു ദിവസം മാത്രമാണുള്ളത് എന്ന അക്ഷയ് കുമാറിന്റെ ഡയലോഗിലാണ് ടീസര്‍ ആരംഭിക്കുന്നത്. രാമന്റെ പാലം അല്ലെങ്കില്‍ ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു തമിഴ്നാടിന്റെ തെക്കുകിഴക്കന്‍ തീരത്ത് പാമ്പന്‍ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള ഒരു സൃഷ്ടിയാണ്.

കടലിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളാല്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ മിത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ചിത്രം ഒക്ടോബര്‍ 25നാണ് തിയറ്ററുകളിലെത്തുന്നത്.