എന്റെ മകള്‍ വളരെ വേഗത്തില്‍ വളരുന്നു, ഇന്ന് 10 വയസ്സ് തികഞ്ഞു!!! നിതാരയ്ക്ക് അച്ഛന്റെ പിറന്നാള്‍ ആശംസ

ബോളിവുഡ് സൂപ്പര്‍ താരമാണെങ്കിലും ആരവിന്റെയും നിതാരയുടെയും പ്രിയപ്പെട്ട അച്ഛനാണ് നടന്‍ അക്ഷയ് കുമാര്‍. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചെലവിടാന്‍ താരം സമയം കണ്ടെത്താറുണ്ട്. ഇന്ന് അക്ഷയ് കുമാറിന്റെ മകള്‍ നിതാര പത്താം ജന്മദിനം ആഘോഷിക്കുകയാണ്.…

ബോളിവുഡ് സൂപ്പര്‍ താരമാണെങ്കിലും ആരവിന്റെയും നിതാരയുടെയും പ്രിയപ്പെട്ട അച്ഛനാണ് നടന്‍ അക്ഷയ് കുമാര്‍. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചെലവിടാന്‍ താരം സമയം കണ്ടെത്താറുണ്ട്.

ഇന്ന് അക്ഷയ് കുമാറിന്റെ മകള്‍ നിതാര പത്താം ജന്മദിനം ആഘോഷിക്കുകയാണ്.
സോഷ്യല്‍ ലോകത്ത് നിറയുന്നത് അച്ഛന്‍ മകള്‍ക്ക് നേര്‍ന്ന് ആശംസയാണ്.നിതാരയ്ക്കൊപ്പമുള്ള മനോഹരമായ ഒരു വീഡിയോ പങ്കുവച്ച് ഹൃദയംഗമമായ ജന്മദിനാശംസകളാണ് താരം നേര്‍ന്നത്. താരം തന്റെ ട്വിറ്ററിലൂടെയാണ് താരത്തിന്റെ പോസ്റ്റ്.

‘നിതാരയ്ക്ക് അച്ഛന്റെ ജന്മദിനാശംസകള്‍’അക്ഷയ് കുമാര്‍ തന്റെ ട്വിറ്ററില്‍
നിതാരയ്‌ക്കൊപ്പമുള്ള ഒരു മനോഹരമായ വീഡിയോ പങ്കുവെച്ച് കുറിച്ചു. മരുഭൂമിയില്‍ പരസ്പരം കൈപിടിച്ച് നടക്കാന്‍ ശ്രമിക്കുന്ന അച്ഛനും മകളുമാണ് വീഡിയോയില്‍.

‘എന്റെ മകള്‍ വളരെ വേഗത്തില്‍ വളരുന്നു, ഇന്ന് 10 വയസ്സ് തികഞ്ഞിരിക്കുന്നു, ഈ ജന്മദിനം നിനക്ക് എല്ലായ്‌പ്പോഴും മികച്ചതായിരിക്കട്ടെ, എന്റെ ആശംസകള്‍.’ അക്ഷയ്കുമാര്‍ കുറിച്ചു.