ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടി..! ആരാണെന്ന് മനസ്സിലായോ?

ഇഷ്ട താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാകാറുണ്ട്. പലപ്പോഴും താരങ്ങള്‍ തന്നെ സ്വയം ഇത്തരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം ചിലപ്പോഴെല്ലാം ഫാന്‍സ് പേജുകളിലാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ…

ഇഷ്ട താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാകാറുണ്ട്. പലപ്പോഴും താരങ്ങള്‍ തന്നെ സ്വയം ഇത്തരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം ചിലപ്പോഴെല്ലാം ഫാന്‍സ് പേജുകളിലാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ തന്നെ മനം കവര്‍ന്ന പ്രിയ നടിയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്… ആരാണ് ഈ നടി എന്നല്ലേ.. മറ്റാരുമല്ല ആരാധകരുടെ ഇഷ്ട താരം ആലിയ ഭട്ട് തന്നെ.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി താരം പങ്കുവെച്ചത്, ഞങ്ങളുടെ കുഞ്ഞ് വരുന്നു എന്ന് കുറിച്ചാണ്.. ആശുപത്രി കിടക്കയില്‍ നിന്നും ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ആലിയ എത്തിയത്. ഈ വാര്‍ത്തകൂടി പുറത്ത് വന്നതോടെ ആരാധകര്‍ വലിയ സന്തോഷത്തിലായിരുന്നു.

ഇതിന് പിന്നാലെയാണ് ആലിയയുടെ കുട്ടിക്കാല ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വരാനിരിക്കുന്ന മകള്‍ ആലിയയെ പോലെ തന്നെ ക്യൂട്ടായിരിക്കട്ടെ എന്നാണ് ആരാധകര്‍ താരത്തിന്റെ ഈ വൈറലാകുന്ന ഫോട്ടോയ്ക്ക് പങ്കുവെയ്ക്കുന്ന കമന്റുകള്‍.

ബോളിവുഡ് സിനിമാ ലോകത്തെ ആരാധകരുടെ പ്രിയ താര ദമ്പതികളായ ആലിയയ്ക്കും രണ്‍ബീറിനും കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം അറിഞ്ഞത് മുതല്‍ ഇരുവര്‍ക്കും പ്രിയപ്പെട്ടവരുടെ വക ആശംസാ പ്രവാഹമാണ്. താരങ്ങളെ സംബന്ധിക്കുന്ന ഓരോ വാര്‍ത്തകളും ശ്രദ്ധ നേടുന്നതോടെയാണ് ആലിയയുടെ ചെറുപ്പകാല ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.