അമ്മയായ ശേഷം ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ ആലിയയും !!

പ്രസവ ശേഷം സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും വരാം. പ്രത്യേകിച്ചും ഈ സമയത്ത് വണ്ണം കൂടും. പ്രസവശേഷം പഴയ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ നല്ല പാടാണ്. അക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. കരീന…

പ്രസവ ശേഷം സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും വരാം. പ്രത്യേകിച്ചും ഈ സമയത്ത് വണ്ണം കൂടും. പ്രസവശേഷം പഴയ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാന്‍ നല്ല പാടാണ്. അക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. കരീന കപൂര്‍ മുതല്‍ അടുത്തിടെ അമ്മയായ സോനം കപൂര്‍ വരെ ഇത്തരത്തില്‍ പ്രസവശേഷം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ത്തിനകം വര്‍ക്കൗട്ടിലേയ്ക്ക് മടങ്ങിയെത്തിയിരുന്നു.

ഇപ്പോഴിതാ ബോളിവുഡ് നടി ആലിയ ഭട്ടും അമ്മയായി ഒരു മാസത്തിനകം തന്നെ പഴയ ഫിറ്റ്‌നസിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. യോഗ സ്റ്റുഡിയോയില്‍ എത്തിയ ആലിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം മുംബൈയിലെ അന്‍ഷുക യോഗ സ്റ്റുഡിയോയില്‍ എത്തിയിരിക്കുന്നത്. പാപ്പരാസികളുടെ ക്യാമറയിലാണ് താരം പെട്ടുപോയത്. ഇതോടെ ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.

നവംബര്‍ ആറിനാണ് ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ താരദമ്പതികള്‍ക്ക് കുഞ്ഞ് രാജകുമാരി എത്തിയത്. ‘റാഹ’ എന്നാണ് കുഞ്ഞ് താരസുന്ദരിയുടെ പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകള്‍ക്കും രണ്‍ബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം പേര് പങ്കുവച്ചത്. കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്.

അതേസമയം, പാപ്പരാസികളുടെ കണ്ണില്‍പെടാതെ മകളെ വളര്‍ത്തുന്നത് എങ്ങനെയെന്ന കാര്യത്തില്‍ താന്‍ അല്‍പം ടെന്‍ഷനിലാണ് എന്ന് ആലിയ അടുത്തിടെ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മകളുടെ ജീവിതത്തിലേയ്ക്ക് ഒരുതരത്തിലുള്ള കടന്നുകയറ്റവും ഉണ്ടാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ ഈ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുകരുതി കുഞ്ഞ് വളരുമ്പോള്‍, അവളും ഈ വഴി തിരഞ്ഞെടുക്കണമെന്നില്ലല്ലോ. അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ താന്‍ വളരെ കരുതല്‍ പാലിക്കുമെന്നും ആലിയ പറഞ്ഞിരുന്നു.