സീരിയല്‍ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി, ആശംസകളുമായി ആരാധകര്‍…

കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്്. ഇന്ന് താരം വിവാഹിതയായി. ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു ആലീസിന്റെത്. പത്തനംതിട്ടക്കാരനായ സജിന്‍ സജി സാമുവലാണ് വരന്‍. സീ കേരളത്തിലെ ‘മിസിസ്…

കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്്. ഇന്ന് താരം വിവാഹിതയായി. ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു ആലീസിന്റെത്. പത്തനംതിട്ടക്കാരനായ സജിന്‍ സജി സാമുവലാണ് വരന്‍. സീ കേരളത്തിലെ ‘മിസിസ് ഹിറ്റ്ലര്‍’ എന്ന പരമ്പരയിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്. താരത്തിന്റെ വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് നിരവധിപ്പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ ഗൃഹപ്രവേശ ചിത്രങ്ങള്‍ ആലീസ് ആരാധകര്‍ക്കായി കുറച്ച് ദിവസം മുന്‍പ് പങ്കുവെച്ചിരുന്നു.