ആ പത്ത് കോടി വേണ്ട!!! മദ്യത്തിന്റെ പരസ്യം ചെയ്യില്ലെന്ന് അല്ലു അര്‍ജ്ജുന്‍

ഈ വര്‍ഷത്തെ അല്ലു അര്‍ജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പുഷ്പ. പുഷ്പയുടെ രണ്ടാംഭാഗത്തിനായി ആവേശത്തോടെ കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളികള്‍ ഇത്രയ്ക്ക് ഹൃദയത്തിലേറ്റിയ അന്യഭാഷാതാരമുണ്ടാകില്ല. സ്വന്തം പയ്യന്‍ തന്നെയാണ് മലയാളിയ്ക്ക് അല്ലു അര്‍ജ്ജുന്‍. സിനിമയില്‍ മാത്രമല്ല താരം…

ഈ വര്‍ഷത്തെ അല്ലു അര്‍ജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പുഷ്പ. പുഷ്പയുടെ രണ്ടാംഭാഗത്തിനായി ആവേശത്തോടെ കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളികള്‍ ഇത്രയ്ക്ക് ഹൃദയത്തിലേറ്റിയ അന്യഭാഷാതാരമുണ്ടാകില്ല. സ്വന്തം പയ്യന്‍ തന്നെയാണ് മലയാളിയ്ക്ക് അല്ലു അര്‍ജ്ജുന്‍. സിനിമയില്‍ മാത്രമല്ല താരം നായകന്‍, ജീവിതത്തിലും നല്ല മാതൃകയുമായിട്ടാണ് അദ്ദേഹം കൈയ്യടി നേടുന്നത്.

കോടികളാണ് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന്റെ പ്രതിഫലം. അതുപോല ത്തന്നെയാണ് പരസ്യത്തിനും. താരങ്ങളൊക്കെ വിവിധ പരസ്യങ്ങളിലെത്തുന്നുണ്ട്, പലരും പരസ്യത്തിലെ പ്രൊഡക്ടിന്റെ ഗുണഫലങ്ങള്‍ ഒന്നും അറിയാതെയാണ് പരസ്യം ചെയ്യുന്നത. പല തരത്തിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും താരങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് അല്ലു.

അതിനാലാണ് കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ലഹരി വസ്തുക്കളുടെ പരസ്യം താരം വേണ്ടെന്ന് വച്ചിരിക്കുകയാണ്. താന്‍ ചെയ്യുന്നത് മോശം സന്ദേശം നല്‍കരുതെന്ന നിര്‍ബന്ധം താരത്തിനുണ്ട്. അതുകൊണ്ടാണ് മദ്യത്തിന്റെ പരസ്യം താരം വേണ്ടെന്ന് വച്ചിരിക്കുന്നത്. കോളമിസ്റ്റ് മനോബാലയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാന്‍മസാലയുടേയും മദ്യത്തിന്റേയും പരസ്യത്തില്‍ അഭിനയിക്കാന്‍ പത്ത് കോടിയാണ് അല്ലു അര്‍ജുന് വാഗ്ദാനം ചെയ്തത്. എന്നാല്‍ അത് ചെയ്താല്‍ ആരാധകരില്‍ തെറ്റായ സ്വാധീനമുണ്ടാക്കരുതെന്ന് ചിന്തിച്ചിട്ടാണ് അദ്ദേഹം കോടികളുടെ ഓഫര്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്.

നിലവില്‍ നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അല്ലു ഭാഗമാകുന്നുണ്ട്. നിലവില്‍ കൊക്ക-കോള, ആസ്ട്രല്‍, കെഎഫ്‌സി, സൊമാറ്റോ തുടങ്ങിയ ബ്രാന്‍ഡുകളിലാണ് താരം അഭിനയിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന് 7.5 കോടിയാണ് താരത്തിന്റെ പ്രതിഫലം. നേരത്തേ റെഡ് ബസ്സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്നു താരം. പുഷ്പയുടെ ഗംഭീര വിജയത്തോടെ നടന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നിട്ടുമുണ്ട്. അടുത്തിടെ തന്നെ അല്ലു പാന്‍ മസാലയുടെ പരസ്യത്തിനോടും നോ പറഞ്ഞിരുന്നു.