മോഹന്‍ലാല്‍ ചിത്രം തീയറ്ററില്‍ എത്തില്ല!! കാരണം വെളിപ്പെടുത്തി ഷാജി കൈലാസ്!!

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കോംബിനേഷന്‍ ആണ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കോംബോയില്‍ പിറന്ന മലയാള സിനിമയാണ് എലോണ്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഈ സിനിമ…

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കോംബിനേഷന്‍ ആണ് മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കോംബോയില്‍ പിറന്ന മലയാള സിനിമയാണ് എലോണ്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഈ സിനിമ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷയുണര്‍ത്തുന്ന സിനിമ ആയതുകൊണ്ട് തന്നെ ഈ സിനിമ തീയറ്ററില്‍ എത്തണം എന്നായിരുന്നു ഭൂരിഭാഗം പ്രേക്ഷകരുടേയും ആഗ്രഹം എന്നാല്‍ ഈ സിനിമ ഒരു ഒടിടി റിലീസ് തന്നെ ആയിരിക്കും എന്നാണ് വിവരം. എന്തുകൊണ്ടാണ് താന്‍ സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം തീയറ്ററിലേക്ക് എത്തിക്കാത്തത് എന്നതിനെ കുറിച്ച് ഇപ്പോള്‍ സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇത് തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന സിനിമയല്ല എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അതിനുള്ള വ്യക്തമായ കാരണവും ഷാജി കൈലാസ് ഈ സിനിമയെ കുറിച്ച് പറയുന്നുണ്ട്. എലോണ്‍ എന്ന സിനിമ ഫ്രെയിം ടു ഫ്രെയിം മോഹന്‍ലാല്‍ മാത്രമാണെന്നാണ് ഇപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് സമയത്ത് ഒരു ഫ്‌ളാറ്റിന് അകത്ത് തന്നെ ചിത്രീകരിച്ച സിനിമയാണ് എലോണ്‍. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമുള്ള ഈ സിനിമ ഫ്രെയിം ടു ഫ്രെയിം മോഹന്‍ലാല്‍ മാത്രമാണ്.. അതുകൊണ്ട് തന്നെ

തീയറ്ററില്‍ ഇറക്കിയാല്‍ ഈ സിനിമ ലാഗ് ആണെന്ന് പ്രേക്ഷകര്‍ പറയും.. ഇത് വേറൊരു മൂഡില്‍ പോകുന്ന സിനിമയാണ്… അതുകൊണ്ട് തന്നെ ഒടിടി തന്നെ ആണ് ഈ സിനിമയ്ക്ക് ഉചിതം എന്നാണ് അദ്ദേഹം പറഞ്ഞു വെയ്ക്കുന്നത്. അതേസമയം, നീണ്ട പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ട് എലോണ്‍ എന്ന സിനിമയിലൂടെ വീണ്ടും കൈ കോര്‍ക്കുമ്പോള്‍ സിനിമയ്ക്കായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.