കിടിലൻ നൃത്തച്ചുവടുകളുമായി അമല പോൾ, എനിക്കിത് നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് താരം

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അമല പോൾ, അമല പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്,…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അമല പോൾ, അമല പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, വീഡിയോക്ക് താഴെ എല്ലാവരും താരത്തിന്റെ എനര്ജിയെ കുറിച്ചാണ് പറയുന്നത്, എന്ത് മാത്രം എനർജിയിൽ ആണ് ഓരോ സ്റ്റെപ്പും കളിക്കുന്നത് എന്നാണ് താരത്തിനോട് ആരാധകർ ചോദിക്കുന്നത്. കീസ എന്നാണ് അമ്ലം തന്റെ ഡാൻസിന് വേണ്ടി തിരഞ്ഞെടുത്ത ഗാനം. കീസ എന്ന് പറയുന്നത് എന്റെ ദൈവമാണ്, എന്നാണ് താരം പറയുന്നത്, നിങ്ങൾ എന്റെ ഹൃദയത്തിൽ മറഞ്ഞിരിക്കുകയാണ്, ഒരു തോന്നൽ മാത്രമാണ് നിങ്ങൾ, എന്റെ ഹൃദയത്തെ നിങ്ങൾ പലതിൽ നിന്നും രക്ഷപെടുത്തി.

ഈ കൊടുങ്കാറ്റ് തടയാൻ എനിക്കൊരു വഴിയും കണ്ടെത്താൻ സാധിച്ചില്ല, എനിക്കിത് നിയന്ത്രിക്കാൻ സാധിക്കുന്നില്ല, എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നാണ് താരം വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ വിഡിയോ ഏറെ ശ്രദ്ധ നേടിയത്. മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ് അമല പോൾ, തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക്  സാധിക്കും, ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു, മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു, എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടി.

തമിഴിലാണ് താരം ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത്. അടുത്തിടെ താരത്തിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാൽ അത് സത്യം അല്ല എന്ന് അമല തന്നെ പറഞിരുന്നുഞാൻ വിവാഹിത അല്ല, ഇപ്പോൾ ഞാൻ സിനിമയുമായി തിരക്കിലാണ്, മറ്റൊന്നിനെ പറ്റിയും എനിക്ക് ചിന്ത ഇല്ല. എന്റെ തിരക്കുകൾ ഒഴിഞ്ഞതിനു ശേഷം മാത്രമേ ഞാൻ വിവാഹം കഴിക്കു, ഞാനെന്റെ പ്രണയത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്ബോള്‍ ഞാന്‍ അറിയിക്കും എന്നാണ് താരം പറഞ്ഞത്

https://www.instagram.com/reel/CQnpdHmDxkW/?utm_source=ig_web_copy_link