‘പ്രേമം പോലെ വല്യ ഓളം ഉണ്ടാക്കില്ല എങ്കിലും.. അത്രേ വല്യ മോശം സിനിമയല്ല’

പൃഥ്വിരാജ്- നയന്‍താര ചിത്രം ഗോള്‍ഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍ഡ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.…

പൃഥ്വിരാജ്- നയന്‍താര ചിത്രം ഗോള്‍ഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍ഡ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു പക്ഷെ മുന്‍പ് ബുക്ക് ചെയ്തില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കാണുന്ന നെഗറ്റീവ് റിവ്യൂസ് ഒക്കെ കണ്ടത്‌കൊണ്ട് ചിലപ്പോള്‍ ഞാന്‍ പടത്തിനെ പോവില്ലായിരുന്നുവെന്ന് അംബരീഷ് റാം മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘ഒരു പക്ഷെ മുന്‍പ് ബുക്ക് ചെയ്തില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കാണുന്ന നെഗറ്റീവ് റിവ്യൂസ് ഒക്കെ കണ്ടത്‌കൊണ്ട് ചിലപ്പോള്‍ ഞാന്‍ പടത്തിനെ പോവില്ലായിരുന്നു.. അത്രെയും നെഗറ്റീവ് റിവ്യൂസ് ആണ് കേള്‍ക്കുന്നത്.. പക്ഷെ.. ആള്‍റെഡി ബുക്ക് ചെയ്തതല്ലേ കാണാം എന്ന് കരുതി.. കണ്ടു.
ഗോള്‍ഡ് എനിക്ക് ഒരു ബോറടിയും ഇല്ലാതെ കാണാന്‍ കഴിഞ്ഞ സിനിമയാണ്..?? എങ്കിലും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞപോലെ ‘ ഒരു പുതുമയും ഇല്ല മൂന്നാമത്തെ സിനിമ ‘ എന്നും പറയാം..?? കുറെ ചിരിക്കാന്‍ ഉണ്ട്..?? മറ്റൊരു കാര്യം എന്താ വെച്ചാല്‍ അല്‍ഫോണ്‍സ് പുത്രന്‍ മുന്‍പ് ചെയ്ത വെച്ചത് ചെറിയ സംഭവം ഒന്നും അല്ലാലോ.. ഈ സിനിമയും അതുപോലെയൊക്കെ തന്നെയാണ് മേക്കിങ്.. എന്നിട്ടും എന്തുകൊണ്ടാണ് ഭൂരിഭാഗം പേര്‍ക്കും ആവറേജിലും താഴെ ആയി തോന്നുന്നത് ? അന്ന് പ്രേമം ഉണ്ടാക്കിയ ഓളം… ആ ഒരു പ്രതീക്ഷ എന്തായാലും കാണാന്‍ പോവുന്നവര്‍ക്ക് ഉണ്ടാവും..? പ്രേമം ഇറങ്ങിയിട്ട് 7 വര്ഷം ആയി.. അന്നത്തെ ആസ്വാദന രീതി അല്ലായിരിക്കും ഇന്ന്.. ഒരുപക്ഷെ ഈ സിനിമ 6 വര്ഷം മുന്‍പ് ഇറങ്ങിയെങ്കല്‍ പ്രേമം പോലെ ആഘോഷിക്കുമായിരുന്നു..?? എന്തായാലും ആത്രേയക്ക് മോശം പറയാന്‍ ഒന്നും ഇല്ല.. ഷമ്മി തിലകനും ലാലു അലക്സും കലക്കി.. അത്‌പോലെ ബാബുരാജ് ?? പ്രേമം പോലെ വല്യ ഓളം ഉണ്ടാക്കില്ല എങ്കിലും.. അത്രേ വല്യ മോശം സിനിമയല്ല.. കാണാം’ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്‌ക്യൂറ, PRO, മീഡിയ പ്ലാന്‍ ബിനു ബ്രിങ് ഫോര്‍ത്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍.