‘ഓരോ നിമിഷവും ആഘോഷിക്കാം, മഴയെത്തും മുന്‍പേ’ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ; കിടിലന്‍ കമന്റുകളുമായി ആരാധകരും

‘കരിക്ക്’ എന്ന വെബ് സീരീസിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് അമേയ മാത്യു. അഭിനയത്തില്‍ മാത്രമല്ല, മോഡലിങ്ങിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കണ്ടാല്‍ ചിരി…

‘കരിക്ക്’ എന്ന വെബ് സീരീസിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് അമേയ മാത്യു. അഭിനയത്തില്‍ മാത്രമല്ല, മോഡലിങ്ങിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കണ്ടാല്‍ ചിരി വരുന്ന ക്യാപ്ഷനുകള്‍ക്കൊപ്പമാണ് അമേയ പലപ്പോഴും ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. 

ക്യാപ്ഷന്‍ റാണി എന്നൊരു വിളിപ്പേരും താരത്തിനുണ്ട്. യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരം ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട. ദിവസങ്ങള്‍ക്ക് മുമ്പാണ് അമേയ കിടിലന്‍ മേക്കോവറുമായി ആരാധകര്‍ക്ക് മുമ്പിലെത്തിയത്.

മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങളാണ് അമേയ പങ്കുവച്ചിരിക്കുന്നത്. ‘ജസ്റ്റ് എന്‍ജോയ് ഈച് മൊമന്റ്… മഴയെത്തും മുന്‍പേ’ എന്നാണ് ഈ കിടിലന്‍ ചിത്രങ്ങള്‍ക്ക് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റിടാന്‍ ശ്രദ്ധിക്കുക എന്നും താരം കുറിച്ചിട്ടുണ്ട്. അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റിടാന്‍ ശ്രദ്ധിക്കുക എന്നും താരം ഇതിന് ചുവടെ കുറിച്ചിട്ടുണ്ട്. കറുത്ത ഹുഡി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അമേയ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. അതുപോലെ പുതിയ ചിത്രങ്ങളും അതിവേഗം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.