12 വര്‍ഷം മുമ്പേ ഗോപി സുന്ദറിനോട് ഇഷ്ടം പറഞ്ഞിരുന്നു!!! ആദ്യമായി ഒരുമിച്ചെത്തി കണ്‍മണിയും ഗോപി ചേട്ടനും

അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പുതിയ ജീവിതമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പ്രണയം വെളിപ്പെടുത്തിയ ശേഷം ആദ്യമായിട്ടാണ് ഇരുവരും ഒരുമിച്ച് അഭിമുഖം നല്‍കുന്നത്. ജാംഗോ സ്‌പേസിനോടായിരുന്നു ഇരുവരും ആദ്യമായി കപ്പിള്‍ ഇന്റര്‍വ്യൂ നല്‍കിയത്.…

അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പുതിയ ജീവിതമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പ്രണയം വെളിപ്പെടുത്തിയ ശേഷം ആദ്യമായിട്ടാണ് ഇരുവരും ഒരുമിച്ച് അഭിമുഖം നല്‍കുന്നത്. ജാംഗോ സ്‌പേസിനോടായിരുന്നു ഇരുവരും ആദ്യമായി കപ്പിള്‍ ഇന്റര്‍വ്യൂ നല്‍കിയത്. ഇരുവരുടെയും പുതിയ പാട്ട് തൊന്തരവാ പുറത്തിറങ്ങിയിരിക്കുകയാണ്.

എന്തൊരു തൊന്തരവാ… പാട്ടിന്റെ ടീസര്‍ തന്നെ പുറത്തിറങ്ങിയപ്പോള്‍ തന്നെ വൈറലായിരുന്നു. വളരെ റൊമാന്‍ിക് ആയിരുന്ന ടീസറായിരുന്നു പുറത്തുവന്നത്. ഇരുവരും ആദ്യമായിട്ട് ഒന്നിച്ച് ചെയ്ത ആല്‍ബമാണ് തൊന്തരവാ… പെട്ടെന്ന് ആളുകളിലേക്ക് എത്താന്‍ വേണ്ടിയിട്ട് തന്നെയാണ് കിസ്സിംഗ് സീന്‍ വച്ച് ടീസര്‍ ഇറക്കിയതെന്നും ഗോപി സുന്ദര്‍ പറയുന്നു.


താന്‍ പണ്ടേ ഒരു ഗോപി സുന്ദര്‍ ഫാനായിരുന്നു. 12 വര്‍ഷം മുമ്പേ ഗോപി സുന്ദറിനോട് ഒരു ഷോയില്‍ വച്ച് ഫാനാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അമൃത സുരേഷ് പറയുന്നു.
പ്രണയം പറഞ്ഞത് സീക്രട്ടായിരിക്കട്ടെയെന്ന് ഇരുവരും പറയുന്നു. പാട്ടിന്റെ വരികളുമായി തങ്ങളുടെ പ്രണയത്തിന് ബന്ധമില്ലെന്ന് ഇരുവരും പറയുന്നു.

അങ്കോണ്ടോ എന്നാണ് അമൃതയുടെ മകള്‍ പാപ്പു ഗോപി സുന്ദറിനെ വിളിക്കുന്നത്. അവളും തങ്ങളുടെ ജീവിതത്തില്‍ സന്തോഷമായി പോകുകയാണെന്നും പറയുന്നു.

പാപ്പുവിനോട് അമൃത പ്രണയം പറയുന്ന വീഡിയോയും വൈറലായിരുന്നു. മമ്മിയ്‌ക്കൊരു ലവ് ഉണ്ടെന്ന് പറയുന്ന വീഡിയോയിരുന്നു അമൃത പങ്കുവച്ചിരുന്നത്.

പ്രകൃതിയാല്‍ സംഭവിച്ചതാണ് തങ്ങളുടെ പ്രണയമെന്ന് ഗോപി പറയുന്നു. മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന് വിചാരിക്കുന്ന ആളല്ല താന്‍ എന്നും ഗോപി പറയുന്നു.

മൂട്ട കടി കൊണ്ട് ഇരിക്കുന്ന കസേരയില്‍ നിന്നും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന് ചിന്തിച്ച് മാറി ഇരിക്കാതെ മൂട്ട കടി സഹിച്ചിരിക്കുകയല്ല വേണ്ടത്, അതില്‍ നിന്നും മാറി ഇരിക്കുകയാണ് വേണ്ടത്.

നമുക്ക് ബുദ്ധിമുട്ട് വരുമ്പോള്‍ ഒരു വിളിച്ച് അന്വേഷിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്. ചാവുമ്പോള്‍ നമുക്കൊപ്പം ഈ പറയുന്ന ബാക്കിയുള്ളവരൊന്നും കൂടെ വരുന്നില്ല- ഗോപി പറയുന്നു.

പാപ്പു തന്റെ ഏറ്റവും വലിയ ശക്തിയാണെന്നും അമൃത പറയുന്നു. തന്റെ ചിന്തകളെ പ്രാക്റ്റിക്കലായ കാണുന്ന പാര്‍ടണറാണ് ഗോപിയെന്നും അമൃത പറയുന്നു.

ഒരു ഷോ നന്നാക്കാന്‍ കണ്ടന്റുണ്ടാക്കുന്നത് നല്ലതാണ്, പക്ഷേ ഒരാളുടെ ജീവിതം വച്ച് കണ്ടന്റുണ്ടാക്കരുതെന്നും ഗോപി പറയുന്നു. തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കുള്ള വിരുന്നാണ് തൊന്തരവെന്നും അമൃതയും ഗോപിയും പറയുന്നു.