അച്ഛനില്ലെങ്കിലും അവള്‍ക്ക് ഒരു കുറവും വരില്ല, അമൃത സുരേഷ്

സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് പിന്നണിഗായിക രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറ സജീവമായ അമൃത തന്റെ സംഗീത വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അമൃത…

സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് പിന്നണിഗായിക രംഗത്തേക്ക് എത്തിയത്.
സോഷ്യല്‍ മീഡിയയില്‍ ഏറ സജീവമായ അമൃത തന്റെ സംഗീത വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും അമൃത എത്തിയിരുന്നു. സഹോദരി അഭിരാമിക്ക് ഒപ്പമായിരുന്നു അമൃത എത്തിയത്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃത മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.
ഇനി മറ്റൊരു ജീവിതം ഉണ്ടാകില്ലെന്നും മകള്‍ക്ക് വേണ്ടി ജീവിക്കുമെന്നും താരം സോഷ്യല്‍ മീയല്‍ മീഡിയയിലും പങ്കുവെച്ചിരുന്നു. മുന്‍ ഭര്‍ത്താവ് ബാലയുടെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.


അമൃതയുടെ വാക്കുകള്‍ ഇങ്ങനെ:

ഞാന്‍ ഒരു സിംഗിള്‍ പേരന്റ് ആണ്. ഒന്നിച്ചു പോകാനുള്ള സാധ്യത കുറച്ചെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരിക്കലും സിംഗിള്‍ പേരന്റിങ് തിരഞ്ഞെടുക്കുക ഇല്ലായിരുന്നു. ഒരുമിച്ച് പോകാനുള്ള വഴി പൂര്‍ണ്ണമായും അടഞ്ഞതോടെയാണ് ഞാന്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.
സിംഗിള്‍ പേരന്റിങ് ആണ് എന്ന് കരുതി പാപ്പുവിന് കിട്ടേണ്ടത് ഒന്നും നഷ്ടമാകാന്‍ ഞാന്‍ സമ്മതിക്കില്ല. ഞാന്‍ ഒരേ സമയം അവള്‍ക്ക് അച്ഛനും അമ്മയും ആയി തന്നെ കൂടെ നില്‍ക്കുകയാണ്. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഒരുപോലെ അവള്‍ക്ക് ലഭിക്കണം. അത്തരത്തില്‍ രണ്ടു റോള്‍ ചെയ്യാന്‍ തനിക്ക് പ്രയാസമാണെങ്കില്‍ പോലും അവള്‍ക്ക് ഒരു തരത്തില്‍ ഉള്ള സന്തോഷവും നഷ്ടമാകാന്‍ പാടില്ല എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്.
എന്റെ മകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. മാതാപിതാക്കള്‍ ഉള്ള കുട്ടികള്‍ക്ക് ലഭിക്കുന്നത് എന്തൊക്കെയാണോ അതൊക്കെ എന്റെ പാപ്പുവിനും ലഭ്യമാക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സിംഗിള്‍ പേരന്റിങ് ആണെന്ന് കരുതി ഒന്നും അവള്‍ക്ക് നഷ്ട്ടമാകരുത് എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്.