ബാല ഒപ്പമില്ലാത്തതിന്റെബുദ്ധിമുട്ടുകൾ..മനസുതുറന്ന് അമൃത സുരേഷ്

ഗായികയായ അമൃത സുരേഷിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി റിപോർട്ടുകൾ ആണ് പുറത്ത് വന്നത്. ഗായികയുടെ മുൻഭർത്താവും നടനുമായ ബാല അടുത്തിടെ വിവാഹിതനായതിന് പിന്നാലെ ആണ് അമൃതയെക്കുറിച്ചുള്ള വാർത്തകളും പ്രചരിച്ചത്. അമൃത ബാല ബന്ധത്തിൽ…

ഗായികയായ അമൃത സുരേഷിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി റിപോർട്ടുകൾ ആണ് പുറത്ത് വന്നത്. ഗായികയുടെ മുൻഭർത്താവും നടനുമായ ബാല അടുത്തിടെ വിവാഹിതനായതിന് പിന്നാലെ ആണ് അമൃതയെക്കുറിച്ചുള്ള വാർത്തകളും പ്രചരിച്ചത്. അമൃത ബാല ബന്ധത്തിൽ ഒരു മകൾ പിറന്നിരുന്നു. പാപ്പു എന്ന് വിളിക്കുന്ന മകൾ ഇപ്പോൾ അമൃതക്ക് ഒപ്പമാണ് നിൽക്കുന്നത്. അമ്മയെപ്പോലെ പാട്ടും കുറുമ്പുമായി പാപ്പു സോഷ്യൽ മീഡിയിൽ എത്തിയതോടെ വലിയ ആരാധക പിൻബലം ലഭിച്ചിട്ടുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയതോടെ താനിപ്പോൾ സിംഗിൾ പേരന്റ് ആണെന്ന് പറയുകയാണ് അമൃത സുരേഷ്.

മാതാപിതാക്കളുള്ള മക്കൾക്ക് ലഭിക്കുന്നത് പോലെ എല്ലാക്കാര്യങ്ങളും മകൾ പാപ്പുവിന് ലഭിക്കണമെന്ന് താരം പറയുന്നു. വളരെ ആക്റ്റീവായ മകൾക്കൊപ്പം അച്ഛന്റയും മകളുടേയും റോൾ ഒരേപോലെ താൻ ചെയ്യുകയാണെന്ന് അമൃത വ്യക്തമാക്കിയിരുന്നു.അമൃതയുടെ വാക്കുകൾ: വിവാഹ ജീവിതത്തിൽ മുന്നോട്ട് പോക്ക് സാധ്യമായിരുന്നെങ്കിൽ ഒരിക്കലും സിംഗിൾ പേരന്റ് ജീവിതം തിരഞ്ഞെടുക്കില്ലായിരുന്നു യാതൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യവുമായി പൊരുത്തപെട്ട് പോകുന്നത്. എന്റെ മകൾക്ക് അച്ഛന്റെ കടമകൾ കൂടി ഞാൻ നിർവഹിക്കണം. അച്ഛൻ എന്ന് പറയുമ്പോൾ മകൾക്ക് സംരക്ഷണവും അമ്മയെന്നാൽ പരിപൂർണ്ണമായ സ്നേഹവും ആണ് അതത്ര എളുപ്പം അല്ലെങ്കിലും എനിക്കത് ചെയ്തേ പറ്റു കാരണം ഞാൻ ഒരു അമ്മയാണ്.

മകൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് ഒരു കുട്ടിയെ സംബന്ധിച്ച് അച്ഛനും അമ്മയും തുല്യപ്രാധ്യമുള്ളവരാണ് അതിന് കാരണം അച്ഛൻ ചെയ്യുന്നതും ‘അമ്മ ചെയ്യുന്നതുമായുള്ള കാര്യങ്ങൾ വ്യത്യസ്തമായിരിക്കും സിംഗിൾ പേരന്റ് ആകുമ്പോൾ കുട്ടികൾക്ക് ഒന്നും നിഷേധിക്കാൻ ആകില്ല. മാതാപിതാക്കളിൽ നിന്നും കുട്ടിക്ക് കിട്ടേണ്ടത് എന്തൊക്കയാണോ അതൊക്കെ സിംഗിൾ പേരന്റ് വീഴ്ച വരുത്താതെ ചെയ്യണം എന്നാണ് അമൃത പറയുന്നത്. മകൾ ഇപ്പോഴും ആക്റ്റീവ് ആണ് അവൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശീലിപ്പിക്കുന്നത്. എപ്പോഴാണേലും എവിടെയായാലും യാതൊരു സമ്മർത്ഥത്തിലും കീഴ്‌പെട്ട് ഒന്നും ചെയ്യരുത് എന്നാണ് ഞാൻ പറയാറുള്ളത്.

ശരിയും തെറ്റും മനസിലാക്കി നേര്വഴിയിലൂടെ നടത്തുമ്പോൾ പൊതുബോധം ഉൾക്കൊണ്ട് അവൾ ശരികൾ തെരഞ്ഞെടുക്കും. മറ്റുള്ളവർക്ക് ശെരിയെന്ന് തോന്നുന്ന കാര്യങ്ങൾ നമ്മുടെ കുട്ടികൾക്ക് അങ്ങനെ ആകണം എന്നില്ല. അവരുടെ ചിന്തകളും വികാരങ്ങളും അവർക്ക് മാത്രമേ അറിയുള്ളു. അതുകൊണ്ട് എന്ത് കാര്യം ആയാലും അവൾക്ക് കംഫർട്ട് ആണെങ്കിൽ മാത്രം ചെയ്യട്ടെ. മകൾ എല്ലാകാര്യത്തിലും അങ്ങനെ തന്നെയാണ് അവൾക്ക് ഇഷ്ടമല്ലാത്തത് ഉണ്ടങ്കിൽ അത് പറയുകയും ചെയ്യും. അപ്പോൾ തന്നെ ആ സാഹചര്യത്തിൽ നിന്നും ഞാൻ അവളെ മറ്റും അതിന് ശേഷമാണ് കാര്യം അന്യൂഷിക്കുക. അവൾക്ക് നോ പറയാൻ തോന്നുമ്പോൾ അത് പറയണം അതിനുള്ള സ്വാതന്ദ്ര്യം ഞാൻ കൊടുത്തിട്ടുണ്ട്. അത് എല്ലാ കുട്ടികൾക്കും വേണമെന്നാണ് അമൃത സൂചിപ്പിച്ചു. അതേസമയം ഗായികയിൽ നിന്നും അഭിനയത്രി ആകാനുള്ള തയാറെടുപ്പിലാണ് അമൃത ഇപ്പോൾ.

Source : Viral mix