ഇങ്ങനെ പോയാൽ ഒരു കുഞ്ഞിക്കാൽ ഉടനെ കാണാം, ഒടുവിൽ ആ സർപ്രൈസ് പുറത്ത് വിട്ട് അമൃത

വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പരമ്പരയാണ് കുടുംബവിളക്ക്, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര നിൽക്കുന്നത്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ…

വളരെ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പരമ്പരയാണ് കുടുംബവിളക്ക്, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര നിൽക്കുന്നത്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. കുടുംബവിളക്കിലെ സിദ്ധാര്ഥിന്റെയും സുമിത്രയുടെയും മകളാണ് ശീതൾ, ആദ്യം ശീതളായി അഭിനയിച്ചിരുന്നത് മൃദുല വിജയിയുടെ സഹോദരി പാർവതി വിജയ് ആയിരുന്നു, വിവാഹ ശേഷം പാർവതി പരമ്പരയിൽ നിന്നും മാറി, ഇപ്പോൾ ശീതളായി അഭിനയിക്കുന്നത് അമൃതയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമൃത, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്, കഴിഞ്ഞ ദിവസം കുടുംബ വിളക്ക് താരങ്ങൾ എല്ലാം ലൈവിൽ വന്നിരുന്നു, ലൈവിൽ എത്തിയ ഇവരുടെ വിശേഷങ്ങൾ ആരാധകര് വളരെ രസകരമായിട്ടാണ് കേട്ട് കൊണ്ടിരുന്നത്, എന്നാൽ അതിൽ ഒരാൾ അമൃത ഗര്‍ഭിണിയാണോയെന്ന് ചോദിക്കുകയുണ്ടായി. അത് വെബ് സീരീസില്‍ അഭിനയിച്ചപ്പോഴത്തെ ചിത്രമാണെന്നും, താന്‍ പറഞ്ഞു മടുത്തുവെന്നും അമൃത പറയുകയുണ്ടായി.പിന്നാലെ മറ്റൊരാള്‍ കുടുംബവിളക്കിലെ ആരും ഗര്‍ഭിണിയാകില്ലല്ലോയെന്നാണ് കമന്റ് ചെയ്തത്. ചിലപ്പോള്‍ ഇങ്ങനെ പോയാല്‍ വേദിക ആകുമായിരിക്കുമെന്നാണിപ്പോള്‍ അമൃത പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് അഭിപ്രായം അറിയിച്ച് രംഗത്ത് വന്നത്.  ഇപ്പോൾ ഈ വീഡിയോ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്