“എന്നെ ഞാന്‍ ആക്കിയ ദൈവമാണ് അച്ഛന്‍” ബ്രോ ഡാഡിയെ കുറിച്ച് അമൃത സുരേഷ്..!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന സിനിമ കേരളത്തില്‍ തരംഗം തീര്‍ക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് പറയുന്ന ഈ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ സെലിബ്രിറ്റീസും തങ്ങളുടെ…

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന സിനിമ കേരളത്തില്‍ തരംഗം തീര്‍ക്കുകയാണ്. അച്ഛനും മകനും തമ്മിലുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് പറയുന്ന ഈ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ സെലിബ്രിറ്റീസും തങ്ങളുടെ ബ്രോഡാഡിമാരെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്ന ഒരു ട്രെന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് വരുന്നത്. ഇതേതുടര്‍ന്ന് തന്റെ ബ്രോഡാഡിയായ അച്ഛനെ കുറിച്ച് ഗായിക അമൃത സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം അച്ഛനെ കുറിച്ചുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാന്‍ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛന്‍. മൂന്നു വയസ് തുടങ്ങി അച്ഛന്റെ ഫ്ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാന്‍ തുടങ്ങിയപ്പോഴും, ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും ‘തളരണ്ടാ’ പിന്നോട്ട് നോക്കണ്ടാ,

https://www.instagram.com/p/CZMmAFVNdFE/?utm_source=ig_web_copy_link

അച്ഛനും അമ്മയും കൂടെയുണ്ട് എന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്ന എന്റെ അച്ഛന്‍. എല്ലാറ്റിനുമുപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം തന്ന് എന്നെ സ്വതന്ത്രയായി വളര്‍ത്തി. ഇപ്പോള്‍ എന്റെ അച്ഛന്‍ അമൃതംഗമയയില്‍ ലീഡ് ഫ്ളുട്ടിസ്റ്റായും എന്റെ കൂട്ടുകാരുടെ മെന്ററും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയും ആണ്. എനിക്ക് വേണ്ടിയും എന്റെ ബ്രോ ഡാഡിയായും നിലകൊള്ളുന്നതിന് എനിക്ക് എന്റെ അച്ഛനോട് ഒരു നന്ദി പറയണം.

ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ എല്ലാവര്‍ക്കും ഇതുപോലെ ബ്രോ ഡാഡി മൊമന്റ് ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് താഴെ കമന്റ് ചെയ്യുകയെന്നുമായിരുന്നു അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.