ഞങ്ങൾക്ക് ആ വോയിസ് അയച്ചു തന്നത് അദ്ദേഹമാണ്, കുട്ടിയുടെ കാര്യം പറഞ്ഞതും അദ്ദേഹം

കഴിഞ്ഞ ദിവസം ആണ് ഗായിക അമൃതയുടെയും ബാലയുടെയും ഒരു വോയിസ് റെക്കോർഡ് പുറത്ത് വന്നത്, മകൾക്ക് കൊറോണ പിടിപെട്ട കാര്യം അറിഞ്ഞ് ബാല മകളോട് സംസാരിക്കാൻ ശ്രമിക്കുകയും എന്നാൽ അത് അമൃത നിഷേധിക്കുന്നതായിട്ടുമാണ് വോയിസ്…

കഴിഞ്ഞ ദിവസം ആണ് ഗായിക അമൃതയുടെയും ബാലയുടെയും ഒരു വോയിസ് റെക്കോർഡ് പുറത്ത് വന്നത്, മകൾക്ക് കൊറോണ പിടിപെട്ട കാര്യം അറിഞ്ഞ് ബാല മകളോട് സംസാരിക്കാൻ ശ്രമിക്കുകയും എന്നാൽ അത് അമൃത നിഷേധിക്കുന്നതായിട്ടുമാണ് വോയിസ് കോളിൽ പറഞ്ഞത്, ഈ റെക്കോർഡ് പുറത്ത് വന്നതിനു പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് അമൃത രംഗത്ത് എത്തി, ഇത് എങ്ങനെയാണ് ലീക്ക് ആയത് എന്ന് തനിക്കറിയണം, ഇത് പുറത്ത് വിട്ട മാധ്യമത്തിന് നേരെ താൻ കേസ് കൊടുക്കും, അതിൽ തങ്ങൾ സംസാരിക്കുന്നത് മുഴുവൻ ഇല്ല, തന്റെ മകൾക്ക് യാതൊരു കുഴപ്പവും ഇല്ല എന്നാണ് അമൃത പറഞ്ഞത്, എന്നാൽ ഇപ്പോൾ ഇതിനെതിരെ യൂട്യൂബ് ചാനൽ രംഗത്ത് എത്തിയിരിക്കുകയാണ്, കുട്ടിക്ക് കൊവിഡ് ആണെന്നും, കുഞ്ഞിനെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായി ചാനൽ പറയുന്നു.

രാവിലെ മുതൽ വൈകുന്ന വരെ കുഞ്ഞിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. തന്റെ കുഞ്ഞിനെ കാണാൻ വേണ്ടി, എന്നാൽ സമ്മതിച്ചില്ല എന്ന് ബാല പറഞ്ഞതായും ചാനൽ വ്യകതമാക്കി.ബാലയുടെ അമ്മയ്ക്ക് സുഖം ഇല്ലാതെ ചെന്നൈയിൽ ആണ് എന്നും കുട്ടിയുടെ കാര്യം പറഞ്ഞതും അദ്ദേഹം തന്നെ ആണെന്നും ചാനൽ സമ്മതിക്കുന്നു. ഒപ്പം ഇത് വാസ്തവപരമായ കാര്യം ആണെങ്കിൽ തെളിവ് തരാൻ പറഞ്ഞപ്പോൾ നടൻ ബാലയാണ് ആ വോയിസ് ക്ലിപ്പ് തങ്ങൾക്ക് നൽകിയത് എന്നും ചാനൽ അമൃതയോട് പറയുന്നു.

തന്നോട് സത്യവസ്ഥ തുറന്നു പറഞ്ഞതിൽ അമൃത ചാനലിന് നന്ദിയും അറിയിച്ചു, തന്നോട് സത്യം പറഞ്ഞതിൽ വളരെ നന്ദി ഉണ്ട്, മകളുടെ കാര്യം നിങ്ങളോട് പറഞ്ഞത് ബാല ആണെന്ന് അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി, സ്വന്തം അച്ഛൻ തന്നെ ഇക്കാര്യം പറയുമ്പോൾ ആരായാലും വിശ്വസിച്ചു പോകുമല്ലോ എന്നാണ് അമൃത യൂട്യൂബ് ചാനലിനോട് പറഞ്ഞത്, അമൃത  ചാനലിനോട്  ശബ്ദ സന്ദേശത്തിൽ ഈ കാര്യങ്ങൾ സംസാരിക്കുന്നത് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്