തണുപ്പ് വില്ലനായതോടെ സഹതാരത്തിന്റെ കോട്ട് കടം വാങ്ങി അനന്യ പാണ്ഡെ

സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ചാണ് ബോളിവുഡ് നടി അനന്യ പാണ്ഡെ എന്നും ആരാധകരുടെ മുന്നിലെത്താറ്. ഔട്ട് ഫിറ്റിലെ പരീക്ഷണങ്ങളും അനന്യയെ വ്യത്യസ്തയാക്കാറുണ്ട്. എന്നാല്‍ ഇത്തവണ പുതിയ സിനിമയുടെ പ്രെമേഷന് ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ചെറുതല്ലാത്ത…

സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ചാണ് ബോളിവുഡ് നടി അനന്യ പാണ്ഡെ എന്നും ആരാധകരുടെ മുന്നിലെത്താറ്. ഔട്ട് ഫിറ്റിലെ പരീക്ഷണങ്ങളും അനന്യയെ വ്യത്യസ്തയാക്കാറുണ്ട്. എന്നാല്‍ ഇത്തവണ പുതിയ സിനിമയുടെ പ്രെമേഷന് ധരിച്ച വസ്ത്രത്തിന്റെ പേരില്‍ താരം ചെറുതല്ലാത്ത ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തില്‍ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളിലെ സദാചാരാക്കാര്‍ ഇത്തവണ അനന്യയ്ക്ക് പിന്നാലെയാണ്.

ബ്രൗണ്‍ കളറിലുള്ള ബ്രാലെറ്റും വൈറ്റ് ജീന്‍സുമാണ് അനന്യ ധരിച്ചിരുന്നത്. എന്നാല്‍ മുംബൈയിലെ തണുപ്പുള്ള കാലാവസ്ഥയ്ക്ക് ഇത് ചേരുന്നതായിരുന്നില്ല താരത്തിന്റെ വസ്ത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അനന്യയ്ക്ക് തണുപ്പ് സഹിക്കാന്‍ പറ്റാതായി. തണുപ്പിനാല്‍ അസ്വസ്ഥയാകുന്ന അനന്യയെ വീഡിയോയില്‍ കാണാം. ഇടയ്ക്ക് കാറ്റ് അടിച്ചതോടെ തണുപ്പ് തീരെ സഹിക്കാനാവാതെ അനന്യ സഹതാരമായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കോട്ട് വാങ്ങി.

https://www.instagram.com/reel/CZHT_mgllio/?utm_source=ig_embed&ig_rid=631aeb3d-8bb8-414f-bdb8-ebb416c7dcbb

ഈ വീഡിയോ പുറത്തു വന്നതോടെ അനന്യയ്‌ക്കെതിരെ ട്രോളുകള്‍ കമന്റായി വന്നു തുടങ്ങി. ഇത്തരം വസ്ത്രങ്ങള്‍ ധരിക്കും മുമ്പ് കാലാവസ്ഥ കൂടി പരിഗണിക്കേണ്ടതല്ലേ, ഫാഷന്റെ പേരുപറഞ്ഞ് മുംബൈയിലെ തണുപ്പിലേക്ക് ബ്രാലെറ്റ് ഇടണമായിരുന്നോ, സിനിമയുടെ പ്രൊമോഷന് ശരീരം പ്രദര്‍ശിപ്പിക്കുന്ന ഔട്ട്ഫിറ്റ് വേണമായിരുന്നോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു തുടങ്ങിയത്.

https://www.instagram.com/p/CZHYOecFYkM/

അതേസമയം അനന്യയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. ഏതു വസ്ത്രം എപ്പോള്‍ ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്, ആളുകളെ അവര്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന ആളുകള്‍ ഈ നൂറ്റാണ്ടിലും ഉണ്ടെന്നത് കഷ്ടമാണെന്നും ഇവര്‍ പറയുന്നു.