അനാർക്കലിയുടെ ഈ സൗന്ദര്യത്തിനു പിന്നിലുള്ള വ്യക്തി ആരാണെന്ന് അറിയാമോ

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് അനാർക്കലി മരക്കാർ,നിരവധി ആരാധകരാണ് അനാർക്കലിക്ക് ഇപ്പോൾ ഉള്ളത്, വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അനാർക്കലി ചെയ്തിട്ടുള്ളതെങ്കിലും മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തൻ്റേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ള താരമാണ്. ശക്തവും…

മലയാളികളുടെ പ്രിയനടിമാരിൽ ഒരാളാണ് അനാർക്കലി മരക്കാർ,നിരവധി ആരാധകരാണ് അനാർക്കലിക്ക് ഇപ്പോൾ ഉള്ളത്, വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അനാർക്കലി ചെയ്തിട്ടുള്ളതെങ്കിലും മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തൻ്റേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ള താരമാണ്. ശക്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ താരം കാട്ടാറുള്ള പ്രത്യേക ശ്രദ്ധ ഏറെ പ്രശംസനീയമാണ്. മറയേതുമില്ലാതെ സംസാരിക്കുന്നതിനാൽ തന്നെ താരത്തിൻ്റെ അഭിമുഖങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ട്രോളൻമാരുടെ സ്ഥിരം ഇര കൂടിയാണ് അനാർക്കലി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ അത്തരത്തിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ രോഷ്ന ആൻ റോയിയാണ് നടിയുടെ മേക്കോവറും മേക്കപ്പും ചെയ്തിരിക്കുന്നത്.

അഖില മാത്യുവാണ് അനാർക്കലിക്കായി ഫോട്ടോഷൂട്ടിന് സ്റ്റൈലിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മെൻലിസ് അപ്പാരെൽസാണ് നടിയ്ക്കായി ഫോട്ടോഷൂട്ടിനുള്ള കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്, ബെൻ ജോസഫും അരുൺ മാനുവേലുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം പിന്നീട് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പിന്നീട് ആസിഫ് അലി നായകനായ മന്ദാരത്തിലൂടെയാണ് അനാർക്കലി മലയാള സിനിമയിൽ നായികയായി എത്തിയത്. പാർവതി പ്രധാന വേഷത്തിൽ എത്തിയ ‘ഉയരെ’യിൽ താരം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യമാണ് അനാർക്കലി. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം ഞൊടിയിടലിലാണ് വൈറലാകാറുള്ളത്.

തനിക്കെതിരെ ഉയരാറുള്ള സൈബറാക്രമണങ്ങളോട് നടി ശക്തമായ ഭാഷയിൽ തന്നെ പ്രതികരിക്കാറുണ്ട്. അതെല്ലാം സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒരുപോലെ ഏറ്റെടുക്കാറുമുണ്ട്. സിനിമാ മേഖലയിൽ നടക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ചും നടി വാചാലയായിട്ടുണ്ട്.സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട് . അങ്ങനെ കാസ്റ്റിങ് കൌച്ചിന് സ്വാഭാവികമായി വഴങ്ങി പോകുന്നവരുണ്ട്. പക്ഷെ താന്‍ അങ്ങനെയല്ലെന്നും വില കളഞ്ഞ് അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും അനാര്‍ക്കലി പറഞ്ഞിരുന്നു.പ്രണയമുണ്ടായിരുന്നുവെന്നും കാമുകന് വേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും നടി തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്നയാളെ പ്രേമിക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ളവരോട് ഓക്കെ ബൈയ് പറയുമെന്നും അനാര്‍ക്കലി മുൻപ് പറഞ്ഞിരുന്നു