‘സിനിമയില്‍ ആദ്യ കയ്യടി ഉണ്ണി മുകുന്ദന് തന്നെയാണ് കൊടുക്കേണ്ടത്’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ഫാമിലി എന്റര്‍ടെയ്‌നറായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അനൂപ് പന്തളമാണ്. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേപ്പടിയാന്‍ എന്ന…

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ഫാമിലി എന്റര്‍ടെയ്‌നറായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അനൂപ് പന്തളമാണ്. ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മനോജ് കെ ജയന്‍, മിഥുന്‍ രമേശ്, ദിവ്യ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്പ, ബോബന്‍ സാമുവല്‍, വിപിന്‍ കുമാര്‍ ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍, അസിസ് നെടുമങ്ങാട്, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം – ഒരു പക്കാ ഫാമിലി ഫീല്‍ഗുഡ് പടം’ എന്നാണ് അനയ് തോമസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘നമുക്ക് ചുറ്റും നമ്മള്‍ ദിനവും കാണുന്ന ചില തരം ആള്‍ക്കാരുണ്ട്.
തനിക്ക് ചുറ്റുമുള്ളവരെ ഒരു തരത്തിലും വിഷമിപ്പിക്കാന്‍ ആഗ്രഹമില്ലാത്ത നിഷ്‌കളങ്കമായ മനസിന്റെ ഉടമകള്‍.
അത്തരത്തിലൊരു യുവാവാണ് നമ്മുടെ നായകന്‍ ഷെഫീക്കും.??
എന്നാല്‍ മറ്റൊരാളുടെ സന്തോഷത്തിനായി ചെയ്യുന്ന ഒരു കാര്യം ഷെഫീക്കിന് വരുത്തി വയ്ക്കുന്ന ഊരാകുടുക്കുകളും ഷഫീക്ക് എങ്ങനെയതിനെ അതീജീവിക്കുന്നു എന്നതുമാണ് സിനിമയുടെ കഥാസാരം.
ഒരു നാട്ടിന്‍പുറത്തെ കുടുംബത്തെ കാണിച്ചു കൊണ്ട് ആരംഭിക്കുന്ന ചിത്രം ആദ്യ കുറച്ചു നിമിഷങ്ങള്‍ കൊണ്ട് തന്നെ ട്രാക്കിലേക്ക് കയരുന്നുണ്ട്. അത്യാവശ്യം പ്രേക്ഷകരെ ചിരിപ്പിക്കുന്ന കോമടികളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ഒടുവില്‍ നമ്മള്‍ ഇട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളിലൂടെ നമ്മെ ഇമോഷണല്‍ ആക്കും. ഒടുവില്‍ നല്ലൊരു ഫീല്‍ഗുഡ് സിനിമാനുഭവം സമ്മാനിച്ചാണ് സിനിമ അവസാനിക്കുന്നത്.
സിനിമയില്‍ ആദ്യ കയ്യടി ഉണ്ണി മുകുന്ദന് തന്നെയാണ് കൊടുക്കേണ്ടത്. നായകനായി തിളങ്ങിയതിന് പുറമെ സിനിമ പ്രൊഡ്യൂസ് ചെയ്തതും അദ്ദേഹം തന്നെയാണ്.
സോഷ്യല്‍ മീഡിയയിലെ സെന്‍സേഷനല്‍ നായകനായിരുന്ന ബാല ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നുണ്ട്. സ്വന്തം വോയ്സില്‍ ഡബ്ബ് ചെയ്‌തേക്കുന്ന അദ്ദേഹം കോമഡിയും ഇമോഷണല്‍ സീന്‍സും ഒക്കെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
പ്രേക്ഷകരെ പിടിച്ചിരുത്താനും നല്ലൊരു ഫീല്‍ സമ്മാനിക്കാനും തിരക്കഥക്ക് കഴിയുന്നുണ്ട്. ആദ്യ സിനിമ എന്ന നിലയില്‍ അനൂപ് പന്തളമെന്ന സംവിധായകനും കയ്യടിയര്‍ഹിക്കുന്നു. ഷാന്‍ റഹ്‌മാന്റെ പാട്ടുകളും ഗംഭീരമായിരുന്നു. ഫാമിലിയോടൊപ്പം തന്നെ ചിത്രം കാണുക.?? നിരാശപ്പെടുത്തില്ല’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

‘ഒരു റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലെ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. പാറത്തോട് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ്.