മികച്ച നടിയായി, താര തിളക്കത്തിനിടയില്‍ പ്രണയ വിവാഹം, വിവാഹമോചനം : നടി ആന്‍ അഗസ്റ്റിന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെ

അന്തരിച്ച നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്റെ മകളായ ആന്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചു. ചിത്രത്തിലെ ആണത്തമുള്ള നായികയുടെ പ്രകടനം ഒരുപിടി നല്ല സിനിമകളിലേയ്ക്ക് ആന്‍ അഗസ്റ്റിന് അവസരങ്ങള്‍ നല്‍കി. ലഭിച്ച…

അന്തരിച്ച നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്റെ മകളായ ആന്‍ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചു. ചിത്രത്തിലെ ആണത്തമുള്ള നായികയുടെ പ്രകടനം ഒരുപിടി നല്ല സിനിമകളിലേയ്ക്ക് ആന്‍ അഗസ്റ്റിന് അവസരങ്ങള്‍ നല്‍കി.

ലഭിച്ച വേഷങ്ങളിലെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആന്‍ അഗസ്റ്റിനെ തേടി 2013 മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തി. പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച് സിനിമയില്‍ മുന്നേറുന്നതിന് ഇടയില്‍ സിനിമാ ലോകത്തിന് അപ്രതീക്ഷിത വാര്‍ത്ത നല്‍കി താരം വിവാഹിതയായി.

ഏറെ നാളത്തേ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരത്തെ ആരാധകര്‍ പതിയെ മറന്നുതുടങ്ങിയെങ്കിലും സ്വകാര്യ ജീവിതവുമായി ബാദ്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ താരത്തിന് വീണ്ടും വാര്‍ത്താ പ്രാധാന്യം നല്‍കുന്നു.

ആന്‍ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഭര്‍ത്താവ് ജോമോന്‍ ടി ജോണ്‍ വിവാഹമോചന ആവശ്യപ്പെട്ട് 2021 ഫെബ്രുവരി 9 നു ചേര്‍ത്തല കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇരുവരും തമ്മില്‍ ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു.

2014 ല്‍ ആണ് ജോമോനും ആനും വിവാഹിതരായത്. നിരവധി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയെടുത്ത ബെസ്റ്റ് സിനിമാറ്റോഗ്രാഫര്‍ ആണ് ജോമോന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ഒരു വടക്കന്‍ സെല്‍ഫി ,ലവ്വ് ആക്ഷന്‍ ഡ്രാമ, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ആണ്.

ആനിനെ നേരില്‍ കാണും മുമ്പ് ആന്‍ അഭിനയിച്ച ഒരു സിനിമ പോലും ജോമോന്‍ കണ്ടിട്ടില്ല എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതോടെ പഴയ അഭിമുഖങ്ങളില്‍ ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.