മിനി സ്‌കര്‍ട്ടില്‍ സ്‌റ്റൈലിഷ് ലുക്കില്‍ അന്ന ബെന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അന്ന ബെന്‍. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റിസ് എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. പിന്നീട് നിരവധി…

മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അന്ന ബെന്‍. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റിസ് എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറിയത്. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് അന്ന ബെന്‍.

എന്നാല്‍ പിതാവായ ബെന്നി പി നായരമ്പലത്തിന്റെ പേരില്‍ സിനിമയിലെത്തിയ വ്യക്തിയല്ല അന്ന. കുമ്പളങ്ങി നൈറ്റിസില്‍ അഭിനയിക്കാന്‍ വേണ്ടി ഓഡിഷനില്‍ ഉള്‍പ്പെടെ പങ്കെടുത്താണ് താരം വെള്ളിത്തിരയിലെത്തിയത്. അഭിനയ ജീവിതത്തിലേക്ക് കടന്ന വര്‍ഷം തന്നെ സംസ്ഥാന അവാര്‍ഡും തൊട്ടടുത്ത വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അന്ന നേടി.

കപ്പേള, ഹെലന്‍ എന്ന സിനിമകളിലെ പ്രകടനങ്ങള്‍ക്ക് ആണ് അന്നയെ തേടി രണ്ട് തവണ സംസ്ഥാന പുരസ്‌കാരങ്ങള്‍ എത്തിയത്. ഷാജി കൈലാസ് സംവിധാനത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കാപ്പയാണ് അന്നയുടെ അടുത്ത സിനിമ.സാറാസ്, നാരദന്‍, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളിലും അന്ന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മിനി സ്‌കര്‍ട്ട് ധരിച്ചുള്ള അന്നയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

വൈറ്റ് ഷാഡോസ് ഫിലിംസ് എന്ന ഫോട്ടോഗ്രാഫി കമ്പനിയാണ് അന്നയുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഒരു ഹോളിവുഡ് നടിയുടെ ലുക്കുണ്ടെന്നാണ് അന്നയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.