ഒടുവിൽ തന്റെ പ്രണയിനിയെ കുറിച്ച് മനസ്സ് തുറന്ന് അനൂപ്, ആദ്യമായി കണ്ടത് എവിടെ വെച്ചാണെന്ന് പറഞ്ഞ് താരം

ബിഗ്‌ബോസ് സീസൺ മൂന്നിലെ ശക്തനായ ഒരു മല്സരാര്ഥിയാണ് അനൂപ്, കഴിഞ്ഞ ദിവസം ആയിരുന്നു അനൂപിന്റെ പിറന്നാൾ, ബിഗ്‌ബോസ് വീട്ടിലും അനൂപിന്റെ പിറന്നാൾ ആഘോഷം ആക്കിയിരുന്നു, അനൂപിന് സർപ്രൈസ് ഒരുക്കിയാണ് പിറന്നാൾ ആഘോഷങ്ങൾ നടത്തിയത്, ബിഗ്…

ബിഗ്‌ബോസ് സീസൺ മൂന്നിലെ ശക്തനായ ഒരു മല്സരാര്ഥിയാണ് അനൂപ്, കഴിഞ്ഞ ദിവസം ആയിരുന്നു അനൂപിന്റെ പിറന്നാൾ, ബിഗ്‌ബോസ് വീട്ടിലും അനൂപിന്റെ പിറന്നാൾ ആഘോഷം ആക്കിയിരുന്നു, അനൂപിന് സർപ്രൈസ് ഒരുക്കിയാണ് പിറന്നാൾ ആഘോഷങ്ങൾ നടത്തിയത്, ബിഗ് ബോസ് നൽകിയ കേക്ക് കട്ടിങ്, പ്ലാസ്മ ടിവിയിൽ വീട്ടുകാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശംസകൾ. ഒടുവിൽ പ്രണയിനി ഒരുക്കിയ പിറനാൾ സർപ്രൈസും അനൂപിന്റെ അടുക്കലേക്ക് എത്തിച്ചേരുന്നിരുന്നു. ഇന്നലെ അനൂപിന്റെ പിറന്നാൾ കഴിഞ്ഞത് മുതലുള്ള പ്രേക്ഷകരുടെ സംശയമാണ് താരത്തിന്റെ കാമുകി ഇഷ ആരാണെന്ന്, ഇരുവരുടെയും വിവാഹം കഴിഞ്ഞതാണോ, സീരിയൽ നടിയാണോ കക്ഷി എന്ന് തുടങ്ങി ഒട്ടനവധി സംശയങ്ങൾ ആണ് പ്രേക്ഷകർ ഉയർത്തുന്നത്.

ബിഗ്‌ബോസിൽ പലതവണ അനൂപ് തന്റെ കാമുകിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്, സന്ധ്യ മീൻ വെട്ടിയതുമായുള്ള സംഭവത്തിന്റെ ഇടക്ക് ആണ് തന്റെ പെണ്ണ് നോൺ ഒന്നും കഴിക്കാറില്ല എന്ന് പറയുന്നത്. ‘അവൾക്കത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചു പുറത്തുപോകുമ്പോൾ ഞാൻ കഴിച്ചിട്ടുണ്ട്, മിക്കപ്പോഴും കഴിക്കാറില്ല’ എന്നും താരം പറഞ്ഞിരുന്നു, പലപ്പോഴായി ആരാധകർ ആരാണ് അനൂപന്റെ ഈ കാമുകിയെന്ന് ചോദിച്ചിട്ടുണ്ട്, ഈഷ എന്ന പേരല്ലാതെ മറ്റൊന്നും, എന്നാൽ കഴിഞ്ഞ ദിവസം തന്റെ പ്രണയം ബിഗ്‌ബോസിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഐശ്വര്യയെന്നാണ് പേരെന്നും തിരുവനന്തപുരത്തുവെച്ചാണ് തങ്ങളുടെ പ്രണയം തുടങ്ങിയതെന്നും അനൂപ് പറഞ്ഞു. ഒരു ബന്ധുവിന്‍റെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നപ്പോഴാണ് അവിടെ ജൂനിയര്‍ ഡോക്ടറായിരുന്ന ഐശ്വര്യയെ ആദ്യമായി പരിചയപ്പെട്ടത്. ആദ്യം കുറച്ച് സംസാരിച്ചു, പിന്നീട് ഏറെ സംസാരമായി. അങ്ങനെ ഞങ്ങളുടെ ഇംപെര്‍ഫെക്ഷൻസ് വരെ ഞങ്ങൾ ഇഷ്ടപ്പെട്ടു. ഞാൻ എന്‍റെ സഹോദരൻ വിനോദിനെ ഫോളോ ചെയ്യുന്നയാളാണ്. അദ്ദേഹം ഒരു ഡോക്ടറിനെയാണ് പ്രണയിച്ച് വിവാഹം കഴിക്കുകയുണ്ടായത്. ഇപ്പോഴിതാ ഞാനും ഒരു ഡോക്ടറിനെ പ്രണയിക്കുകയാണെന്നും അനൂപ് പറയുകയുണ്ടായി.