നസ്രിയ- നാനിയും റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍; ‘അണ്ടേ സുന്ദരാനികി’ ട്രെയിലര്‍

നാനിയും നസ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ‘അണ്ടേ സുന്ദരാനികി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദര്‍ എന്ന ബ്രാഹ്‌മണ യുവാവായി നാനിയും എത്തുന്നു. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം.…

നാനിയും നസ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ‘അണ്ടേ സുന്ദരാനികി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദര്‍ എന്ന ബ്രാഹ്‌മണ യുവാവായി നാനിയും എത്തുന്നു. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ഹര്‍ഷ വര്‍ധന്‍, നദിയ മൊയ്തു, രോഹിണി, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍.

വിവേക് അത്രേയ ആണ് സംവിധാനം. സംഗീതം വിവേക് സാഗര്‍. ഛായാഗ്രഹണം നികേത് ബൊമ്മി. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മാണം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ജൂണ്‍ 10ന് ചിത്രം റിലീസ് ചെയ്യും.

നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്ത ‘രാജാ റാണി’ എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആര്യയാണ് രാജാ റാണി ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ട്രാന്‍സില്‍’ ഫഹദായിരുന്നു നായകനായി എത്തിയത്.