‘കൂടില്ലാ കൂട്ടില്‍ തേങ്ങി പെണ്‍കിളി’; ‘അന്തര’ത്തിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

സ്ത്രീ – ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി കേരള സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹ നായികയായ അന്തരത്തിലെ വീഡിയോ ഗാനം റിലീസായി. പി.അഭിജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗായിക…

സ്ത്രീ – ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി കേരള സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹ നായികയായ അന്തരത്തിലെ വീഡിയോ ഗാനം റിലീസായി. പി.അഭിജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗായിക സിത്താര കൃഷ്ണകുമാറാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഗാനം റിലീസ് ചെയ്തത്.

‘കൂടില്ലാ കൂട്ടില്‍ തേങ്ങി പെണ്‍കിളി’ എന്നു തുടങ്ങുന്ന ഗാനം സിത്താര കൃഷ്ണകുമാറാണ് പാടിയിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് രാജേഷ് വിജയ് ആണ്. പിന്നണി ഗായകനായ രാജേഷ് വിജയ് ആദ്യമായി മലയാളത്തില്‍ സംഗീതമൊരുക്കുന്ന സിനിമയാണ് അന്തരം. മ്യൂസിക് 247 ലൂടെയാണ് പാട്ട് പുറത്തിറങ്ങിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്. അഭിജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ സിനിമ.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവെലായ പതിമൂന്നാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവെലിന്റെ ഉദ്ഘാടന ചിത്രമായി ‘അന്തരം’ പ്രദര്‍ശിപ്പിച്ചിരുന്നു.