‘ആണുങ്ങളായി കഴിഞ്ഞാല്‍ ഇത്തിരി ചുറ്റിക്കളിയൊക്കെ വേണം’ വാതില്‍ ടീസര്‍

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാതില്‍ ‘. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ,…

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വാതില്‍ ‘. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, മൃദുല്‍ മുകേഷ്, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

സ്പാര്‍ക്ക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഷംനാദ് ഷബീര്‍ ആണ് രചന. ഛായാഗ്രഹണം മനേഷ് മാധവന്‍. വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റിങ് ജോണ്‍കുട്ടി.