‘ലുങ്കി ഉടുത്ത്…കുപ്പിവള ഇട്ട്.. മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ ഇഷ്ടം അല്ല…? അനുശ്രീ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അനുശ്രീ എന്ന നടിയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ലുങ്കിയുടുത്താണ് നടിയെ ചിത്രത്തില്‍ കാണാനാവുക. ലുങ്കി…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് അനുശ്രീ എന്ന നടിയെ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ലുങ്കിയുടുത്താണ് നടിയെ ചിത്രത്തില്‍ കാണാനാവുക. ലുങ്കി ഉടുത്ത്, കുപ്പിവളയിട്ട്, മുല്ലപ്പൂ ചൂടി സിമ്പിളായി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടമല്ലേ? – ഇതാണ് താരം പങ്കുവെച്ച ചിത്രത്തിനു നല്‍കിയ തലക്കെട്ട്.

കാവി ലുങ്കിയുമുടുത്ത് കൈയില്‍ ചായ ഗ്ലാസുമായി നില്‍ക്കുന്ന താരത്തിന്റെ സിംപിള്‍ ലുക്ക് ആരാധകരും ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും താരത്തിന് ഒരുപോലെ ചേരും.

2012 ലാല്‍ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ നായികയായാണ് അനുശ്രീ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.


പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ താരം കൂടിയാണ് അനുശ്രീ. ചെറിയ വേഷം എന്നോ വലിയ വിഷമം നല്‍കാതെ ഏതുതരം വേഷവും അനുശ്രീ കൈകാര്യം ചെയ്യാറുണ്ട്. ഏറ്റവുമൊടുവില്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലാണ് നടി വേഷമിട്ടത്.