മേക്കപ്പിന് മുന്‍പും ശേഷവും അനുശ്രീ…! ഇതെന്തൊരു മാജിക്!

മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ഫോട്ടോഷൂട്ടിനായി ഒരുങ്ങാന്‍ പോകുന്ന താരത്തിന്റെ വീഡിയോ ആണിത്. മേക്കപ്പ് ചെയ്യുന്നതിന് മുന്‍പും ശേഷവും…

മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ഫോട്ടോഷൂട്ടിനായി ഒരുങ്ങാന്‍ പോകുന്ന താരത്തിന്റെ വീഡിയോ ആണിത്. മേക്കപ്പ് ചെയ്യുന്നതിന് മുന്‍പും ശേഷവും ഉള്ള ലുക്കാണ് താരം പങ്കുവെച്ചത്. ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയതാണ് താരം എന്നാണ് മനസ്സിലാകുന്നത്.

ഫോട്ടോസെഷന് വേണ്ടി ഒരുങ്ങാന്‍ പോകുന്നതിന് മുന്‍പേ താരം എടുത്ത വീഡിയോയും പിന്നീട് മേക്കപ്പില്‍ ഉള്ള ലുക്കുമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഓരോ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അനുശ്രീയുടെ ഏറ്റവും പുതിയ റീല്‍സ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.

ലാല്‍ജോസ് ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് ഒരുപാട് സിനിമകളില്‍ നായികയായും സഹനടിയായും എത്തി. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവും ഒടുവിലായി എത്തിയത്. മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയില്‍ നിരവധി യുവതാരങ്ങളും അണിനിരന്നിരുന്നു.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീ എത്തിയത്. താര എന്ന ചിത്രമാണ് അനുശ്രീയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഈ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.